കോഴിക്കോട്: വടകര എംഡിഎംഎ ലഹരിമരുന്ന് കേസിൽ രണ്ടാം പ്രതിയായ മുൻ അധ്യാപിക കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കോഴിക്കോട് സബ് ജയിലിൽ നിന്നാണ് ഇവർ പുറത്തിറങ്ങിയത്.
എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.
എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായിരുന്ന കീർത്തനയാണ് മറ്റ് അധ്യാപികമാരെയും ഇടപാടിന്റെ ഭാഗമാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുവരെ അഞ്ച് പേരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
