ക​ടം​വാ​ങ്ങി​യ 20,000 രൂ​പ തി​രി​കെ ചോ​ദി​ച്ചി​ട്ടും കൊ​ടു​ത്തി​ല്ല, പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി: മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്ത് കു​ട കൊ​ണ്ടു കു​ത്തി

വൈ​പ്പി​ന്‍: മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​ർ വീ​ട്ട​മ്മ​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. മു​ള​വു​കാ​ട് തോ​പ്പി​ല്‍ പ​റ​മ്പി​ല്‍ അം​ബി​ക​യെ (60) ആ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ൽ മു​ള​വു​കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നു ആ​ന്‍റ​ണി (45), ജോ​സ് മൈ​ജോ (36) എ​ന്നി​വ​ര്‍​ക്കെ​തി​രെ മു​ള​വു​കാ​ട് പൊ​ലി​സ് കേ​സെ​ടു​ത്തു.

യു​വാ​ക്ക​ൾ ക​ടം​വാ​ങ്ങി​യ 20,000 രൂ​പ തി​രി​കെ ചോ​ദി​ച്ചി​ട്ടും ന​ല്‍​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് അം​ബി​ക​യു​ടെ മ​ക​ൻ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ത്തി​ന് കാ​ര​ണം. ഇ​വ​ർ അം​ബി​ക​യെ മു​ഖ​ത്ത് കു​ട കൊ​ണ്ടു കു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മു​ന്‍​വ​ശ​ത്തെ പ​ല്ലി​നും മ​റ്റും പ​രി​ക്കേ​റ്റ ഇ​വ​ര്‍ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ല് അ​ടി​ച്ചു പൊ​ളി​ക്കു​ക​യും വീ​ട്ട​മ്മ​യെ ത​ള്ളി ഇ​ടു​ക​യും ചെ​യ്ത​താ​യി പൊ​ലി​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment