വിളർച്ച തടയാൻ ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

60 വയസിലെ ആരോഗ്യത്തിൽ കൗമാരത്തിലെയും ചെറുപ്പകാലത്തെയും ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. തിരക്കുള്ള ജീവിതത്തിൽ പോഷകങ്ങൾ
അടങ്ങിയ ഭക്ഷണം കഴിക്കാനും ഭക്ഷണം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കണം

വിളർച്ച തടയാൻ ഭക്ഷണം തന്നെയാണു മരുന്ന്. വിളർച്ച അഥവാ അനീമിയ തടയാൻ ഭക്ഷണശീലങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  1. പഞ്ചസാരയ്ക്ക് പനംകരിപ്പെട്ടി, ശർക്കര എന്നിവ ഉപയോഗിക്കുക
  2. റെയിൻബോ ഡയറ്റ് പാലിക്കാം- എല്ലാ നിറത്തിലുമുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
  3. പുട്ട്, ദോശ, ഇഡ്ഡലി, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പൊടി / മാവ് എന്നിവയിൽ ഇരുമ്പ് ധാരാളം അടങ്ങിയ റാഗിപ്പൊടി മൂന്നിൽ ഒരു ഭാഗം ചേർക്കാം.
  4. തനി കേരളീയ ഭക്ഷണത്തിന് ഗുണമേന്മ ഏറെയാണ്

രാവിലത്തെ ഭക്ഷണം
ഇഡ്ഡലി-സാമ്പാർ
പുട്ട് – കടല /പയർ
അപ്പം -കടല /മുട്ട
ഇടിയപ്പം – കടല /മുട്ട
കഞ്ഞി — പയർ –

  1. വെജിറ്റേറിയൻ ആയിട്ടുളളവർ എല്ലാ ദിവസവും പയർവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
  2. കടൽ മത്സ്യങ്ങൾ, മാംസം, മുട്ട എന്നിവയിൽ എളുപ്പം അഗിരണം ചെയ്യുന്ന ഇരുമ്പ് (ഹീം അയെൺ) കൂടുതലായി അടങ്ങിയിട്ടുണ്ട്
  3. പാചകം ഇരുമ്പ് ചട്ടിയിൽ ചെറിയ തീയിൽ ചെയ്യുന്നത് ഇരുമ്പിന്റെ ആഗിരണം കൂട്ടാൻ സഹായകം

വിവരങ്ങൾ – ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, കേരളം സർക്കാർ

Related posts

Leave a Comment