അ​ടു​ത്ത ബെ​ല്ലോ​ടു​കൂ​ടി നാ​ട​കം ആ​രം​ഭി​ക്കു​ന്ന​താ​ണ്… ടാ​സ് നാ​ട​കോ​ത്സ​വം നാ​ളെ മു​ത​ൽ

തൃ​ശൂ​ർ: സാം​സ്കാ​രി​ക​ന​ഗ​രി​യി​ൽ വീ​ണ്ടും നാ​ട​കാ​വേ​ശ​ത്തി​ന് അ​ര​ങ്ങു​ണ​രു​ന്നു. നാ​ല​ര​പ്പ​തി​റ്റാ​ണ്ടോ​ള​മാ​യി മ​ല​യാ​ളി മ​ന​സു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ട്രി​ച്ചൂ​ർ ആ​ർ​ട്സ് സൊ​സൈ​റ്റി (ടാ​സ്) സം​ഘ​ടി​പ്പി​ക്കു​ന്ന 30-ാമ​ത് അ​ഖി​ല​കേ​ര​ള പ്ര​ഫ​ഷ​ണ​ൽ നാ​ട​കോ​ത്സ​വ​ത്തി​നു ടൗ​ണ്‍​ഹാ​ൾ വേ​ദി​യാ​കും. ഈ ​മാ​സം 12 മു​ത​ൽ 23 വ​രെ ദി​വ​സ​വും വൈ​കീ​ട്ട് 6.30നാ​ണു നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ നാ​ട​ക​സ​മി​തി​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന മേ​ള​യി​ൽ പ്രേ​ക്ഷ​ക​ർ ഗാ​ല​പ് പോ​ളി​ലൂ​ടെ​യാ​ണു ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ജോ​സ് ആ​ലു​ക്കാ​സ് എ​വ​ർ റോ​ളിം​ഗ് ഗോ​ൾ​ഡ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ൽ ശ്രീ​കു​മാ​ർ മാ​രാ​ത്ത് ര​ചി​ച്ച് ജ​യ​ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത “ശ​ശാ​ങ്ക​ന്‍റെ പു​ഷ്പ​ക​വി​മാ​നം’ ആ​ണ് ആ​ദ്യം അ​ര​ങ്ങി​ലെ​ത്തു​ക.

നാ​ട​ക​മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ദി​വ​സ​വും വൈ​കീ​ട്ട് ആ​റി​ന് നാ​ട​ക-​ക​ലാ-​സി​നി​മ-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കും. 24നു ​വൈ​കീ​ട്ട് 5.30നു ​ന​ട​ക്കു​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വും സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി വൈ​കീ​ട്ട് അ​ഞ്ചി​നു സം​ഗീ​ത​സാ​യാ​ഹ്ന​വും ഉ​ണ്ടാ​കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജോ​സ് ആ​ലു​ക്ക, ഡോ. ​എ.​സി. ജോ​സ്, ഷാ​ജു ചി​രി​യ​ങ്ക​ണ്ട​ത്ത്, ജോ​സ് കോ​ട്ട​പ്പ​റ​ന്പി​ൽ, തോ​മ​സ് ആ​ന്പ​ക്കാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment