ഇ​ഡി ആ​രോ​പ​ണം രാ​ഷ്ട്രീ​യ പ്രേ​രി​തം‌: ക​ള്ള​പ്പ​ണം സം​ബ​ന്ധി​ച്ച് ഒ​രു ചോ​ദ്യം പോ​ലും ഇ​ഡി ചോ​ദി​ച്ചി​ട്ടി​ല്ല; മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ന​ൽ​ക​ണം; പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: ഇ​ഡി ആ​രോ​പ​ണ​ത്തി​നെ​തി​രെ മ​റു​പ​ടി​യു​മാ​യി സി​പി​എം നേ​താ​വ് പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. സ​മൂ​ഹ​ത്തി​ൽ മോ​ശ​മാ​യ പ്ര​തി​ച്ഛാ​യ ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി വാ​ർ​ത്ത​ക​ൾ ബോ​ധ​പൂ​ർ​വം പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് റി​യാ​സ് പ​റ​ഞ്ഞു. പ്ര​ധാ​ന​പ്പെ​ട്ട തെ​ളി​വാ​ണെ​ങ്കി​ൽ ഇ​ത് ഇ​ങ്ങ​നെ​യാ​ണോ പു​റ​ത്തു​വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ക​ള്ള​പ്പ​ണം എ​ന്ന് വീ​ണ അം​ഗീ​ക​രി​ച്ചു​വെ​ന്ന​ത് ക​ള്ള​പ്ര​ചാ​ര​ണ​മാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും റെ​യ്ഡ് ന​ട​ന്നു, മൂ​ന്ന് ത​വ​ണ വീ​ണ​യെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഹ​വാ​ല​യെ​ക്കു​റി​ച്ച് ഒ​രു ചോ​ദ്യം പോ​ലും ഇ​ഡി ചോ​ദി​ച്ചി​ട്ടി​ല്ല​ന്നും റി​യാ​സ് വ്യ​ക്ത​മാ​ക്കി.

‘മൊ​ഴി​പ്പ​ക​ർ​പ്പൊ​ക്കെ അ​വ​രു​ടെ കൈ​യി​ൽ കാ​ണു​മ​ല്ലോ. വി​ശാ​ല സം​സ്ഥാ​ന സ​മി​തി സ​മാ​പി​ക്കു​ന്ന ദി​വ​സം ത​ന്നെ ഇ​ത് പു​റ​ത്തു​വി​ടാ​ൻ എ​ന്തി​ന് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ഡി​യെ പോ​ലൊ​രു കേ​ന്ദ്ര ഏ​ജ​ൻ​സി ന​ൽ​കു​ന്ന കാ​ര്യ​ങ്ങ​ൾ തെ​ളി​വെ​ന്ന നി​ല​യി​ൽ പു​റ​ത്തു​വി​ടു​ന്ന​ത് ശ​രി​യ​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നെ നി​യ​മ​പ​ര​മാ​യി ത​ന്നെ കൈ​കാ​ര്യം ചെ​യ്യും, ഒ​രു ത​ര​ത്തി​ലും ഭ​യ​പ്പെ​ടി​ല്ല. ഇ​ത് വ​ള​രെ കൃ​ത്യ​മാ​യി എ​ഴു​തി​യ ഒ​രു തി​ര​ക്ക​ഥ​യാ​ണ്. മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ന​ൽ​ക​ണം. ബാ​ക്കി​യെ​ല്ലാം വ​ഴി​യേ തെ​ളി​യും, ജ​ന​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​കും. ക​രി​വാ​രി​ത്തേ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​ത് വി​ല​പ്പോ​കി​ല്ല, നൂ​റ് ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment