റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ ഓ​ഫീ​സിലും അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​രു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​സ്ഐ​ടി പ​രി​ശോ​ധ​ന

കൊ​ച്ചി: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പി​ൽ കൊ​ച്ചി​യി​ലും വ​യ​നാ​ട്ടി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന​യു​മാ​യി എ​സ്ഐ​ടി. ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റ്, വ​യ​നാ​ട്ടി​ലെ ത​റ​വാ​ട് വീ​ട്, റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ കൊ​ച്ചി ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​രേ സ​മ​യം പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ നാ​ലി​നാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ലാ​ണ് എ​സ്ഐ​ടി​യു​ടെ പ​രി​ശോ​ധ​ന. അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​രു​ടെ കൊ​ച്ചി​യി​ലെ വീ​ടു​ക​ളി​ലും ആ​ർ​ബി​സി​യു​ടെ ഓ​ഫീ​സി​ലും വ​യ​നാ​ട്ടി​ലെ കു​ടും​ബ വീ​ട്ടി​ലു​മാ​ണ് ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലാ​ണ് എ​സ്ഐ​ടി പ​രി​ശോ​ധ​ന. ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച ശേ​ഷം ഇ​തു​വ​രെ പ്ര​ത്യ​ക്ഷ​ത്തി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്ര​തീ​ക്ഷി​ത റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment