2023-25 കാ​ല​ഘ​ട്ട​ത്തി​ല്‍ റെം​ഡെ​സി​വി​ര്‍ ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നും മ​രു​ന്ന് ല​ഭി​ച്ച​വ​ര്‍​ക്കു രോ​ഗം ഭേ​ദ​മാ​യെ​ന്നും ഡോ. ​അ​നൂ​പ്കു​മാ​ര്‍, നി​പ പ്ര​തി​രോ​ധ​ത്തി​നു കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കെ.​കെ. ശൈ​ല​ജ

നാ​ദാ​പു​രം: നി​പ പ്ര​തി​രോ​ധ​ത്തി​നു കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ക​ല്ലാ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യെ ത​ക​ർ​ക്കാ​നാ​ണു ശ്ര​മം ന​ട​ക്കു​ന്ന​ത്.

ടാ​സ്ക് ഫോ​ഴ്സി​ൽ അം​ഗ​മാ​യി​ട്ടു​ള്ള ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഉ​ത്ത​രേ​ന്ത്യ​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളു​ടെ ബി​സി​ന​സു​മാ​യി ബ​ന്ധ​മു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഗ​വ. ആ​ശു​പ​ത്രി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കു പോ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കാ​നും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു. എ​ന്നാ​ൽ എ​ല്ലാം ത​കി​ടം മ​റി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പ് അ​തി​സ​ങ്കീ​ർ​ണ​മാ​ണെ​ന്നും വെ​റു​തെ സ​ർ​ക്കാ​രി​നെ കു​റ്റം പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നും ശൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

“മ​രി​ച്ച നി​പ രോ​ഗി​ക​ള്‍​ക്ക് മ​രു​ന്നു ന​ൽ​കി​യി​ല്ല” – ഡോ. ​എ.​എ​സ്. അ​നൂ​പ്കു​മാ​ര്‍

കോ​ഴി​ക്കോ​ട്: മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​പ രോ​ഗി​ക​ള്‍​ക്ക് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു ന​ല്‍​കി​യെ​ന്നു സം​ശ​യ​മു​ണ്ടെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണം ത​ള്ളി​ക്ക​ള​ഞ്ഞ് കോ​ഴി​ക്കോ​ട്ടെ നി​പ രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി​യ ഡോ. ​എ.​എ​സ്. അ​നൂ​പ്കു​മാ​ര്‍.

2023, 2024, 2025 വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​പ ബാ​ധി​ത​രാ​യ രോ​ഗി​ക​ള്‍​ക്കു കാ​ലാ​വ​ധി ക​ഴി​ഞ്ഞ റെം​ഡെ​സി​വി​ര്‍ മ​രു​ന്ന് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഇ​തു മ​ര​ണ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ടോ​യെ​ന്നും സം​ശ​യ​മു​ണ്ടെ​ന്നാ​ണു മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം നി​യ​മ​സ​ഭ​യി​ല്‍ സ​ബ്മി​ഷ​നു മ​റു​പ​ടി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ 2023-25 കാ​ല​ഘ​ട്ട​ത്തി​ല്‍ നി​പ ബാ​ധി​ച്ച് മ​രി​ച്ച​വ​ര്‍​ക്ക് റെം​ഡെ​സി​വി​ര്‍ ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നും മ​രു​ന്ന് ല​ഭി​ച്ച​വ​ര്‍​ക്കു രോ​ഗം ഭേ​ദ​മാ​യെ​ന്നു​മാ​ണ്, സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി നി​പ രോ​ഗം തി​രി​ച്ച​റി​ഞ്ഞ ഡോ. ​അ​നൂ​പ്കു​മാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

നി​പ ബാ​ധി​ച്ച് ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ മ​രി​ച്ച ആ​റു പേ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നു റെം​ഡെ​സി​വി​ര്‍ മ​രു​ന്നു സ്വീ​ക​രി​ക്കാ​ത്ത​വ​രാ​ണ്. 2023 മു​ത​ല്‍ 2025 വ​രെ​യു​ള്ള സ​മ​യ​ത്ത് 13 പേ​ര്‍​ക്കാ​ണു നി​പ ബാ​ധി​ച്ച​ത്. ഇ​തി​ല്‍ ആ​റു പേ​ര്‍ മ​രി​ക്കു​ക​യും ഏ​ഴു പേ​ര്‍ സു​ഖം പ്രാ​പി​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച ആ​റു പേ​രി​ല്‍ ഒ​രാ​ള്‍​പോ​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നു റെം​ഡെ​സി​വി​ര്‍ മ​രു​ന്ന് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു ഡോ. ​അ​നൂ​പ്കു​മാ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

2023നു ​ശേ​ഷ​മു​ള്ള നി​പ മ​ര​ണ​ങ്ങ​ള്‍​ക്കു റെം​ഡെ​സി​വി​ര്‍ മ​രു​ന്ന് ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​മി​ല്ല. മ​രി​ച്ച ആ​റി​ല്‍ നാ​ലു പേ​ര്‍​ക്കും മ​രി​ച്ച​തി​നു ശേ​ഷ​മാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​റ്റു ര​ണ്ടു പേ​ര്‍​ക്ക് മ​രു​ന്ന് ന​ല്‍​കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. റാം​ഡെ​സി​വി​റി​നു ര​ണ്ടു വ​ര്‍​ഷ​മാ​ണ് സെ​ല്‍​ഫ് കാ​ലാ​വ​ധി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ച്ചോ എ​ന്ന​ത് അ​റി​യി​ല്ലെ​ന്നും അ​നൂ​പ് പ​റ​ഞ്ഞു.

റെം​ഡെ​സി​വി​ര്‍ എ​ന്ന മ​രു​ന്നാ​ണ് 2018നും 19​നും ശേ​ഷം കേ​ര​ള​ത്തി​ല്‍ നി​പ വ​ന്ന​പ്പോ​ഴൊ​ക്കെ ഉ​പ​യോ​ഗി​ച്ച​ത്. അ​തി​ന്‍റെ കൂ​ടെ മോ​ണോ​ക്ലോ​ണ​ല്‍ ആ​ന്‍റി​ബോ​ഡി​യും ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ത് എ​ത്ര​ത്തോ​ളം ഫ​ല​പ്ര​ദ​മാ​ണ് എ​ന്നു​ള്ള​ത് ഇ​പ്പോ​ഴും കൃ​ത്യ​മാ​യി പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡോ. ​അ​നൂ​പ്കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment