“ഇ​വി​ടെ വ​ന്നി​ട്ട് നി​ങ്ങ​ളെ​ന്ത് ചെ​യ്യാ​നാ​ണ്?” വൈ​കു​ന്നേ​രം ആറു മ​ണി​ക്ക് അ​മേ​രി​ക്ക​യി​ലെ വി​ജ​ന​മാ​യ തെ​രു​വു​ക​ൾ കാ​ണി​ച്ച് ഇ​ന്ത്യ​ൻ യു​വാ​വ്, വീ​ഡി​യോ വൈ​റ​ൽ

വി​ദേ​ശ​ത്ത് കു​ടി​യേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​ന്‍റെ മ​റ്റൊ​രു വ​ശം തു​റ​ന്നു​കാ​ട്ടി ഇ​ന്ത്യ​ൻ യു​വാ​വി​ന്‍റെ വീ​ഡി​യോ. യു​എ​സി​ൽ ജീ​വി​ക്കു​ന്ന നി​തി​ൻ മ​ൽ​ഹോ​ത്ര എ​ന്ന യു​വാ​വാ​ണ് വൈ​കു​ന്നേ​രം 6 മ​ണി​ക്ക് പോ​ലും ആ​ള​ന​ക്ക​മി​ല്ലാ​തെ വി​ജ​ന​മാ​യി കി​ട​ക്കു​ന്ന ത​ന്‍റെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

5 കോ​ടി മു​ത​ൽ 15 കോ​ടി രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന വ​ലി​യ വീ​ടു​ക​ളു​ള്ള ഏ​രി​യ​യാ​ണെ​ങ്കി​ലും തെ​രു​വി​ൽ ഒ​രാ​ളെ​പ്പോ​ലും കാ​ണാ​നി​ല്ലെ​ന്ന് വീ​ഡി​യോ​യി​ൽ ഇ​യാ​ൾ പ​റ​യു​ന്നു. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​ളു​ക​ളും ക​ട​ക​മ്പോ​ള​ങ്ങ​ളും കൊ​ണ്ട് ബ​ഹ​ള​മ​യ​മാ​കു​ന്ന ഇ​ന്ത്യ​ൻ തെ​രു​വു​ക​ളി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ് ഇ​വി​ടു​ത്തെ ജീ​വി​തം. “അ​മേ​രി​ക്ക​യി​ൽ വ​ന്നി​ട്ട് നി​ങ്ങ​ളെ​ന്ത് ചെ​യ്യാ​നാ​ണ്?” എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് ഇ​യാ​ൾ അ​മേ​രി​ക്ക​യി​ലെ സ​ബ​ർ​ബ​ൻ ജീ​വി​ത രീ​തി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത്.

ഫ്ലോ​റി​ഡ​യ്ക്ക് പു​റ​മേ ടെ​ക്സ​സ്, കാ​ലി​ഫോ​ർ​ണി​യ, ന്യൂ​യോ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​താ​ണ് അ​വ​സ്ഥ​യെ​ന്ന് അ​ഞ്ചു വ​ർ​ഷ​മാ​യി യു​എ​സി​ൽ ക​ഴി​യു​ന്ന നി​തി​ൻ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ൾ കൂ​ടു​ത​ലു​ള്ള ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​തി​ന് മാ​റ്റ​മു​ള്ള​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്. ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​വും സ്വ​കാ​ര്യ​ത​യു​മാ​ണ് അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​മ്പോ​ൾ, ഇ​ത്ത​രം ഒ​റ്റ​പ്പെ​ട​ലു​ക​ൾ ക​ടു​ത്ത ഏ​കാ​ന്ത​ത​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് മ​റ്റ് ചി​ല​രു​ടെ പ​ക്ഷം.

 

 

Related posts

Leave a Comment