132 കൊല്ലമായി കയ്യിലിരുന്ന ആ മാഗസിൻ ഒടുവിൽ ലൈബ്രറിയിൽ; 48,220 ദിവസം വൈകിയതിന് പിന്നിൽ..

അ​മേ​രി​ക്ക​യി​ലെ ന്യൂ ​ഹാം​ഷെ​യ​റി​ലു​ള്ള ലൈ​ബ്ര​റി​യി​ൽ നി​ന്ന് എ​ടു​ത്ത മാ​സി​ക 132 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം തി​രി​ച്ചേ​ൽ​പ്പി​ച്ചു. കോ​ൺ​കോ​ർ​ഡ് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ നി​ന്ന് എ​ടു​ത്ത ‘ദി ​സെ​ഞ്ച്വ​റി ഇ​ല്ല​സ്ട്രേ​റ്റ​ഡ് മ​ന്ത്ലി മാ​ഗ​സി​ൻ’ (The Century Illustrated Monthly Magazine) എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ 1894 സെ​പ്റ്റം​ബ​ർ പ​തി​പ്പാ​ണ് ഇ​ത്ര​യും വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം തി​രി​കെ ല​ഭി​ച്ച​ത്.

ബെ​യ​റിം​ഗ്ട​ൺ സ്വ​ദേ​ശി​യാ​യ ജോ​ൺ ഹാ​ൻ​സ​ൺ (84) എ​ന്ന വ​യോ​ധി​ക​നാ​ണ് മാ​ഗ​സി​ൻ ലൈ​ബ്ര​റി​യി​ൽ തി​രി​ച്ചേ​ൽ​പ്പി​ച്ച​ത്. 132 വ​ർ​ഷം അ​ഥ​വാ 48,220 ദി​വ​സ​ങ്ങ​ൾ വൈ​കി തി​രി​ച്ചേ​ൽ​പ്പി​ച്ച ഈ ​മാ​ഗ​സി​ന് ലൈ​ബ്ര​റി നി​യ​മ​പ്ര​കാ​രം ക​ണ​ക്കാ​ക്കി​യാ​ൽ 12,055 ഡോ​ള​ർ (ഏ​ക​ദേ​ശം ₹11.5 ല​ക്ഷം) പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു.

ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക കു​ടി​ശ്ശി​ക പി​ഴ​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​താ​യി അ​ടു​ത്തി​ടെ അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഹാ​ൻ​സ​ൺ മാ​ഗ​സി​ൻ തി​രി​കെ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ദ​ശാ​ബ്ദ​ങ്ങ​ളാ​യി ഈ ​മാ​ഗ​സി​ൻ ത​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​ത് എ​ങ്ങ​നെ കൈ​വ​ശം വ​ന്നു എ​ന്ന് ഓ​ർ​മ​യി​ല്ലെ​ന്നും ഹാ​ൻ​സ​ൺ പ​റ​ഞ്ഞു. 1966ൽ ​വീ​ട് മാ​റു​മ്പോ​ഴാ​ണ് ഇ​ത് ആ​ദ്യ​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ലെ അ​പൂ​ർ​വ്വ​മാ​യ ഈ ​മാ​സി​ക സു​ര​ക്ഷി​ത​മാ​യി തി​രി​കെ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ലൈ​ബ്ര​റി അ​ധി​കൃ​ത​ർ.

Related posts

Leave a Comment