അ​തി​രു​ക​ട​ന്ന അ​ഭ്യാ​സ​പ്ര​ക​ട​നം! മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ആ​ർ​ച്ചി​ൽ യു​വാ​വി​ന്‍റെ സാ​ഹ​സി​ക ക​യ​റ്റം; ക്രെ​യി​ൻ എ​ത്തി​ച്ച് ര​ക്ഷ​പെ​ടു​ത്തി പോ​ലീ​സ്, വീ​ഡി​യോ വൈ​റ​ൽ

ബി​ഹാ​റി​ലെ പ​ട്‌​ന​യി​ൽ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ഇ​രു​മ്പ് ആ​ർ​ച്ചി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച സാ​ഹ​സി​ക പ്ര​ക​ട​നം. പ​ട്‌​ന സി​റ്റി​യി​ലെ ചൗ​ക്ക് ഷി​കാ​ർ​പൂ​ർ മേ​ൽ​പ്പാ​ല​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ യു​വാ​വി​നെ ഒ​ടു​വി​ൽ പോ​ലീ​സ് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി.

ജ​മു​യി ജി​ല്ല സ്വ​ദേ​ശി​യും നി​ല​വി​ൽ പ​ട്‌​ന​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ജ​യ്പ്ര​കാ​ശ് സാ​വോ ആ​ണ് പാ​ല​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യ​ത്. റോ​ഡി​ൽ നി​ന്നും ഏ​റെ ഉ​യ​ര​ത്തി​ലു​ള്ള ഇ​രു​മ്പ് അ​സ്ഥി​കൂ​ട​ത്തി​ന് മു​ക​ളി​ൽ യു​വാ​വ് നി​ൽ​ക്കു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ് ചൗ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, യു​വാ​വ് നി​ൽ​ക്കു​ന്ന ഉ​യ​ര​ത്തി​ലേ​ക്ക് നേ​രി​ട്ട് എ​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തോ​ടെ പോ​ലീ​സ് അ​ടി​യ​ന്ത​ര​മാ​യി ക്രെ​യി​ൻ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം 20 മു​ത​ൽ 25 മി​നി​റ്റ് വ​രെ നീ​ണ്ടു​നി​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​നൊ​ടു​വി​ൽ പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് യു​വാ​വി​നെ താ​ഴെ​യി​റ​ക്കി. യു​വാ​വ് എ​ന്തു​കൊ​ണ്ടാ​ണ് മേ​ൽ​പ്പാ​ല​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യ​തെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

 

 

 

Related posts

Leave a Comment