ഉത്തർപ്രദേശിലെ ലഖ്നൗവിൽ വാഹനം തടയാൻ ശ്രമിച്ച യുവതിയെ കാറിന്റെ ബോണറ്റിൽ കയറ്റി അപകടകരമായ രീതിയിൽ ഓടിച്ചുപോയതായി പരാതി. ഗോമതി നഗറിലെ ജനേശ്വർ മിശ്ര പാർക്കിന് സമീപമാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഡ്രൈവറായ ഷാഹ്നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സ്ത്രീയോടൊപ്പം പാർക്കിലെത്തിയ കാമുകനെ യുവതി ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്. വാഹനം നിർത്തി ഓടിപ്പോകാൻ ശ്രമിച്ച കാമുകനെ തടയാൻ നഗ്നപാദയായ യുവതി കാറിന് മുന്നിൽ കയറി നിൽക്കുകയായിരുന്നു. എന്നാൽ, വാഹനം മുന്നോട്ടെടുക്കുകയും യുവതി ബോണറ്റിലേക്ക് വീഴുകയുമായിരുന്നു. “ഞാൻ മരിക്കില്ല, നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തോളൂ, കാർ നിർത്തു” എന്ന് യുവതി നിലവിളിച്ചുകൊണ്ട് ബോണറ്റിൽ അടിച്ച് ആക്രോശിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. തുടർന്ന് കാറിന്റെ വേഗത കൂട്ടിയതോടെ യുവതി റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ യുവതിയെ പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയിൽ…
Read MoreDay: September 17, 2026
അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ; മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വ്യാജ വിവാഹ ആരോപണക്കേസിലും പ്രതിചേർത്തു
കൊച്ചി: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അബ്കാരി ആക്ട് പ്രകാരം എക്സൈസ് സംഘം അറസ്റ്റു ചെയ്തു. അളവിൽ കൂടുതൽ മദ്യ ശേഖരം കണ്ടെടുത്ത കേസിലാണ് ആന്റോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫുട്ബോൾ താരം മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആന്റോയുടെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടന്ന റെയ്ഡിൽ 67 ലിറ്റർ മദ്യശേഖരം കണ്ടെടുത്തിരുന്നു. ഈ കേസിലാണ് അറസ്റ്റ്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, കൂടാതെ മറ്റൊരു മുറിയിൽനിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃതത്തിലുള്ള സംഘമാണ് മൂന്നു വണ്ടികളിലായി കളമശേരിയിലെ റിപ്പോർട്ടർ ഓഫീസിൽ എത്തി നടപടികൾ സ്വീകരിച്ചത്. കേസിൽ ആദ്യം അറസ്റ്റ് നടപടികളുമായി ആന്റോ സഹകരിച്ചിരുന്നില്ല. എഫ്ഐആർ കാണാതെ അറസ്റ്റിനു വഴങ്ങില്ലെന്ന നിലപാടിലായിരുന്നു ആന്റോ. മെസിയെ കൊണ്ടുവരുമെന്ന…
Read More