പു​ഴ​യി​ലേ​ക്ക് നാ​യ​യെ ത​ള്ളി​യി​ട്ട് യു​വ​തി​യു​ടെ ക്രൂ​ര​ത; നേ​പ്പാ​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ, പ്ര​തി​ഷേ​ധം ശ​ക്തം

ഭ​യ​ന്നു​വി​റ​ച്ച വ​ള​ർ​ത്തു​നാ​യ​യെ പാ​ല​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ന​ദി​യി​ലേ​ക്ക് ത​ള്ളി​യി​ട്ട് യു​വ​തി​യു​ടെ ക്രൂ​ര​ത. നേ​പ്പാ​ളി​ലെ ബ​ജാ​ങ് ജി​ല്ല​യി​ലാ​ണ് മൃ​ഗ​സ്നേ​ഹി​ക​ളെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യെ​യും ഒ​ന്ന​ട​ങ്കം പ്ര​കോ​പി​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്. സേ​തി ഗ​ന്ധ​കി ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ചു​വ​ന്ന കു​ർ​ത്ത​യും സ​ൽ​വാ​റും ധ​രി​ച്ച യു​വ​തി, ഭ​യ​ന്നു​വി​റ​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന നാ​യ​യെ ഇ​രു​കാ​ലു​ക​ളാ​ലും ബ​ല​മാ​യി പി​ടി​ച്ച് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യോ​ട് ചേ​ർ​ത്തു​നി​ർ​ത്തു​ക​യും, തു​ട​ർ​ന്ന് താ​ഴെ​യു​ള്ള ന​ദി​യി​ലേ​ക്ക് എ​റി​യു​ക​യു​മാ​യി​രു​ന്നു.

ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള ന​ദി​യി​ലേ​ക്ക് വീ​ണ നാ​യ ര​ക്ഷ​പ്പെ​ടാ​ൻ നീ​ന്തു​ന്ന​തും ഒ​ഴു​ക്കി​ൽ​പെ​ട്ട് പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. എ​ന്നാ​ൽ ഇ​തി​ന് ശേ​ഷം നാ​യ​യ്ക്ക് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ച​തോ​ടെ നേ​പ്പാ​ൾ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നാ​യ​യോ​ട് ക്രൂ​ര​ത കാ​ണി​ച്ച യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. യു​വ​തി​ക്കെ​തി​രെ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

 

Related posts

Leave a Comment