കാ​ലി​ത്തീ​റ്റ ഗോ​ഡൗ​ൺ എ​ന്ന വ്യാ​ജേ​ന പ്രവർത്തിച്ചിരുന്ന പെ​രു​മ്പാ​വൂ​രി​ലെ ഗോ​ഡൗ​ണി​ൽ എ​ക്സൈ​സ് റെയ്ഡ്: 26.5 ല​ക്ഷം രൂ​പ​യു​ടെ ഹാ​ൻ​സ് ശേ​ഖ​രം പി​ടി​കൂ​ടി

കൊ​ച്ചി: കോ​ട്ട​യ​ത്ത് നി​ന്നും ഒ​രു കോ​ടി 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ൻ​സ് ശേ​ഖ​രം പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റിന്‍റെ ഭാഗമായി നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ൽ വ​ൻ ഹാ​ൻ​സ് ശേ​ഖ​രം പി​ടി​കൂ​ടി​. കാ​ലി​ത്തീ​റ്റ ഗോ​ഡൗ​ൺ എ​ന്ന വ്യാ​ജേ​ന ഹാ​ൻ​സ് ശേ​ഖ​രം സൂ​ക്ഷി​ച്ച പെ​രു​മ്പാ​വൂ​രി​ലെ ഗോ​ഡൗ​ണി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 26.5 ല​ക്ഷം രൂ​പ​യു​ടെ ഹാ​ൻ​സ് ശേ​ഖ​രമാണ് പി​ടി​ച്ചെടുത്തത്.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്‌​ക്വാ​ഡും, എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ടീ​മും, പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ടീ​മും ന​ട​ത്തി​യ സം​യു​ക്ത റെ​യ്‌​ഡി​ലാ​ണ് 26,250 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് ഉ​ദ്ദേ​ശം 26.5 ല​ക്ഷം രൂ​പ വി​പ​ണി വി​ല വ​രും.

പെ​രു​മ്പാ​വൂ​രി​ന് സ​മീ​പ​മു​ള്ള ലോ​റി സ്റ്റാ​ൻ​ഡി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പൂ​ട്ടി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ര​ണ്ട് വ​ൻ ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നാ​ണ് ഹാ​ൻ​സ് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. കാ​ലി​ത്തീ​റ്റ എ​ന്ന വ്യാ​ജേ​ന ഹാ​ൻ​സ് ചാ​ക്കു​ക​ളി​ൽ ആ​ക്കി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ലോ​റി​യി​ലും മ​റ്റു​മാ​യി ഗോ​ഡൗ​ണി​ൽ എ​ത്തി​ച്ച് സൂ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഗോ​ഡൗ​ൺ ഉ​ട​മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്ന ഗോ​ഡൗ​ൺ കെ​ട്ടി​ട​ത്തി​ന്റെ താ​ഴ് പൊ​ട്ടി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് ഇ​ത്ര​യും അ​ധി​കം ഹാ​ൻ​സ് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളാ​യി സം​ശ​യി​ക്കു​ന്ന കോ​ട്ട​യം, കൊ​ല്ലം സ്വ​ദേ​ശി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ക്സൈ​സ് ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Related posts

Leave a Comment