ബിഹാ​ർ ഗ്രാ​മ​ത്തി​ലെ അ​മേ​രി​ക്ക​ൻ മ​രു​മ​ക​ൾ! വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ ക​ഴി​യു​ന്ന യു​വ​തി; ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ, വീഡിയോ കാണാം

അ​മേ​രി​ക്ക​ൻ മോ​ഡ​ൽ ജീ​വി​ത​രീ​തി​ക​ളി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ബി​ഹാ​ർ ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ ജീ​വി​തം ന​യി​ക്കു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ യു​വ​തി​യു​ടെ വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഇ​ന്ത്യ​ക്കാ​ര​നാ​യ ഭ​ർ​ത്താ​വി​നൊ​പ്പം ബി​ഹാ​റി​ലെ ഗ്രാ​മ​ത്തി​ൽ ക​ഴി​യു​ന്ന ഇ​വ​ർ, ത​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ കൊ​ച്ചു കൊ​ച്ചു കാ​ര്യ​ങ്ങ​ൾ വീ​ഡി​യോ​ക​ളി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യാ​ണ്.

‘സിം​ഗ് ഫാ​മി​ലി’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് യു​വ​തി ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്. വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത് മു​ത​ൽ പാ​ച​ക​വും സ്കി​ൻ​കെ​യ​ർ റൂ​ട്ടീ​നു​ക​ളും വ​രെ ഈ ​വീ​ഡി​യോ​ക​ളി​ൽ കാ​ണാം.

മ​റ്റൊ​രു വീ​ഡി​യോ​യി​ൽ ത​ങ്ങ​ളു​ടെ വി​വാ​ഹ ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​ർ പ​ങ്കു​വെ​ച്ചി​ട്ടു​ള്ള​ത്. പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് ദ​മ്പ​തി​ക​ൾ ചി​ത്ര​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സാ​രി ധ​രി​ച്ച് താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ചും സ്കി​ൻ​കെ​യ​ർ രീ​തി​ക​ളെ​ക്കു​റി​ച്ചും വി​വ​രി​ക്കു​ന്ന വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ ഗ്രാ​മീ​ണ ജീ​വി​ത​വു​മാ​യി യു​വ​തി എ​ത്ര​ത്തോ​ളം വേ​ഗ​ത്തി​ൽ പൊ​രു​ത്ത​പ്പെ​ട്ടു എ​ന്ന​തി​ൽ അ​ത്ഭു​തം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്.

“കൈ​കൊ​ണ്ട് വ​സ്ത്രം അ​ല​ക്കു​ന്ന​ത് കൈ​ക​ൾ​ക്കു​ള്ള ന​ല്ലൊ​രു വ്യാ​യാ​മ​മാ​ണ്” എ​ന്ന് ത​മാ​ശ​യാ​യി ചി​ല​ർ കു​റി​ച്ച​പ്പോ​ൾ, ഇ​ന്ത്യ​യി​ലെ ശ​ക്ത​മാ​യ വെ​യി​ലി​നെ പ്ര​തി​രോ​ധി​ക്കാ​ൻ യു​വ​തി ഉ​പ​യോ​ഗി​ക്കു​ന്ന സ​ൺ​സ്ക്രീ​നു​ക​ളെ​ക്കു​റി​ച്ച് ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. എ​ന്താ​യാ​ലും ബി​ഹാ​ർ ഗ്രാ​മ​ത്തി​ലെ ഈ ​അ​മേ​രി​ക്ക​ൻ മ​രു​മ​ക​ളു​ടെ വീ​ഡി​യോ​ക​ൾ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ൻ ഹി​റ്റാ​ണ്.

 

 

 

 

 
 

 

 

 

 

 

Related posts

Leave a Comment