‘വ​ല്ലി’ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്ത്

പ​ദ്മ​രാ​ജ​ൻ ര​തീ​ഷ്, ഷോ​ബി തി​ല​ക​ൻ, അ​ശ്വ​തി നാ​യ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബി.എൻ. ഷ​ബീ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന വ​ല്ലി എ​ന്ന ഫാ​ന്‍റസി ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. പ്രാ​ണ ക്രി​യേ​ഷ​ൻ​സിന്‍റെ ബാ​ന​റി​ൽ ര​ജി​ത് എ​സ് ക​ഥ​യെ​ഴു​തി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബി​നോ​ജ് കു​ള​ത്തൂ​ർ,കു​മാ​ർ സേ​തു,പ്ര​സാ​ദ് മു​ഹ​മ്മ,ഭ​ദ്ര വെ​ങ്കി​ടേ​ശ്,ബെ​ന്നി ജോ​ൺ,അ​രു​ൺ സോ​ൾ,ജ​യ​റാം,ശോ​ഭ, തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ.

ര​ഞ്ജി​ത് മു​ര​ളി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. രാ​ജേ​ഷ് ട്വി​ങ്കി​ൾ, ര​തീ​ഷ് ച​ന്ദ്ര​ൻ ചേ​പ്പാ​ട് എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഷാ ​ബ്രോ​സ്,ടോ​ണി വി​ൽ‌​സ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഗീ​തം പ​ക​രു​ന്നു. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​പ്ര​ദീ​പ്‌ എ​ൻ സൗ​പ​ർ​ണി​ക ( യു​എ​സ് എ) ​എ​ഡി​റ്റിം​ഗ്-​പ്ര​ശോ​ഭ് ശേ​ഖ​ര​ൻ,പ​ശ്ചാ​ത്ത​ല സം​ഗീ​തം-​ടോ​ണി വി​ൽ​സ​ൺ,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഗോ​കു​ൽ വി​നു, ഓ​ഡി​യോ​ഗ്രാ​ഫി-​വി​ഷ്ണു വി ​എ​ൻ, ആ​ർ​ട്ട്‌- മു​ത്തു, കോ​സ്റ്റ്യൂം​സ്-​മു​ര​ളി മ​ല​യം, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം . പി .​ആ​ർ. ഒ ​എ .എ​സ് ദി​നേ​ശ്.

Related posts

Leave a Comment