സ്കൂൾ ബാഗ് തൊട്ട് വിദേശത്തേക്കുള്ള പെട്ടി വരെ: പ്ര​വാ​സ​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് പെ​ൺ​കു​ട്ടി; കു​ഞ്ഞു​ന്നാ​ളി​ലെ ഓ​ർ​മക​ൾ പ​ങ്കു​വെ​ച്ച് മാ​താ​പി​താ​ക്ക​ളു​ടെ ബാ​ഗ് പാ​ക്കിം​ഗ്, വീഡിയോ വൈറൽ

ചി​ല നി​മി​ഷ​ങ്ങ​ൾ ന​മ്മെ എ​ത്ര​ത്തോ​ളം വ​ള​ർ​ന്നു​വെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വൈ​കാ​രി​ക മു​ഹൂ​ർ​ത്തം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് സാ​ക്ഷി ബെ​ദ്മു​ത്ത എ​ന്ന യു​വ​തി. ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി, മാ​താ​പി​താ​ക്ക​ൾ ത​ന്‍റെ യാ​ത്രാ​ബാ​ഗ് ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​ത്.

“ഒ​രി​ക്ക​ൽ എ​ന്‍റെ സ്കൂ​ൾ ബാ​ഗ് പാ​ക്ക് ചെ​യ്തു ത​ന്നി​രു​ന്ന മാ​താ​പി​താ​ക്ക​ൾ, ഇ​ന്ന് വി​ദേ​ശ​ത്തേ​ക്കു​ള്ള യാ​ത്രാ​ബാ​ഗ് ഒ​രു​ക്കു​ന്നു,” എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് സാ​ക്ഷി വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. കു​ട്ടി​ക്കാ​ല​ത്തു​നി​ന്ന് വ​ലു​താ​യി പു​തി​യ സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് ചി​റ​ക​ടി​ച്ചു​യ​രു​മ്പോ​ൾ പെ​ട്ടി വ​ലു​താ​യി മാ​റി എ​ന്നും, എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ളു​ടെ സ്നേ​ഹ​ത്തി​ന് മാ​റ്റ​മൊ​ന്നു​മി​ല്ലെ​ന്നും യു​വ​തി കു​റി​ച്ചു.

വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. “മാ​താ​പി​താ​ക്ക​ൾ ന​മ്മെ അ​യ​ക്കു​മ്പോ​ൾ കാ​ട്ടു​ന്ന സ്നേ​ഹ​വും ക​രു​ത​ലും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ മ​ന​സ്സി​ലു​ണ്ടാ​കും,” എ​ന്നി​ങ്ങ​നെ വൈ​കാ​രി​ക​മാ​യ ക​മ​ന്‍റു​ക​ളാ​ണ് പ​ല​രും പ​ങ്കു​വെ​ക്കു​ന്ന​ത്. കു​ട്ടി​ക്കാ​ല ഓ​ർ​മ​ക​ളെ നെ​ഞ്ചോ​ട​ട​ക്കി പു​തി​യൊ​രു ജീ​വി​ത അ​ധ്യാ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​ര​വ​ധി​പേ​രു​ടെ ക​ണ്ണു​നി​റ​ച്ചു.

 

 

Related posts

Leave a Comment