“വ​യ​റൂ​രി മാ​റ്റാം, ഉ​ള്ളി​ൽ കു​ഞ്ഞ്!’; ഗ​ർ​ഭി​ണി​യാ​യ പാ​വ​യ്ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​ന​വും ത​ർ​ക്ക​വും, വീ​ഡി​യോ വൈ​റ​ൽ

കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ന്ന രം​ഗ​ങ്ങ​ൾ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ ഒ​രു പാ​വ​യെ​ച്ചൊ​ല്ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ത​ർ​ക്ക​വും ച​ർ​ച്ച​ക​ളും. ഗ​ർ​ഭി​ണി​യു​ടെ രൂ​പ​ത്തി​ലു​ള്ള പാ​വ​യു​ടെ വ​യ​ർ ഊ​രി​മാ​റ്റി ഉ​ള്ളി​ലെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കാ​നും, പി​ന്നീ​ട് കു​ഞ്ഞി​നെ പാ​വ​യു​ടെ ക​യ്യി​ൽ വെ​ച്ചു കൊ​ടു​ക്കാ​നും സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

യു​എ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘സു​രു’ എ​ന്ന ക​ളി​പ്പാ​ട്ട ക​മ്പ​നി​യാ​ണ് ‘മൈ ​മി​നി ബേ​ബി മോം ​ആ​ൻ​ഡ് ബേ​ബി സ​ർ​പ്രൈ​സ്’ (My Mini Baby Mom and Baby Surprise) എ​ന്ന പേ​രി​ലു​ള്ള ഈ ​സെ​റ്റ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഇ​തി​ന്‍റെ അ​ൺ​ബോ​ക്സിം​ഗ് വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് പാ​വ ശ്ര​ദ്ധ​നേ​ടി​യ​ത്.

‘എ​ക്സ് ഒ ​എ​ക്സ് ഒ ​ടോ​യ്സ്’ (Xoxo Toyz) എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. വ​ട്ട​ത്തി​ലു​ള്ള വ​ലി​യ വ​യ​റു​ള്ള പാ​വ​യു​ടെ ഉ​ള്ളി​ൽ നി​ന്ന് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ന്ന​തും, വ​സ്ത്രം ധ​രി​പ്പി​ച്ച് അ​മ്മ​പ്പാ​വ​യു​ടെ ക​യ്യി​ൽ ന​ൽ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത ശേ​ഷം പാ​വ​യു​ടെ വ​യ​ർ വീ​ണ്ടും അ​ട​യ്ക്കാ​നും സാ​ധി​ക്കും.

എ​ന്നാ​ൽ ഈ ​ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ ആ​ശ​യം കു​ട്ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​ണോ എ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​ൻ ഇ​ത്ത​ര​മൊ​രു പാ​വ ആ​വ​ശ്യ​മി​ല്ലെ​ന്നും, ഇ​ത് അ​വ​രു​ടെ ചി​ന്താ​ഗ​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. “ഞാ​ൻ ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വി​ചി​ത്ര​വും അ​നാ​വ​ശ്യ​വു​മാ​യ ക​ളി​പ്പാ​ട്ടം,” എ​ന്നാ​ണ് ഒ​രാ​ൾ കു​റി​ച്ച​ത്.

അ​തേ​സ​മ​യം, ത​മാ​ശ​രൂ​പേ​ണ​യു​ള്ള ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് താ​ഴെ എ​ത്തു​ന്നു​ണ്ട്. “അ​ച്ഛ​നെ വേ​റെ വാ​ങ്ങേ​ണ്ടി വ​രു​മോ?” എ​ന്നും “പ്ര​സ​വം ഇ​ത്ര​യും എ​ളു​പ്പ​മാ​യി​രു​ന്നെ​ങ്കി​ൽ എ​ത്ര ന​ന്നാ​യി​രു​ന്നു” എ​ന്നു​മൊ​ക്കെ​യാ​ണ് ചി​ല​രു​ടെ ക​മ​ന്‍റു​ക​ൾ. നി​ല​വി​ൽ വ​ൻ തോ​തി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​പോ​സ്റ്റി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment