മി​ൽ​ക്ക് ടാ​ങ്ക​ർ മ​റി​ഞ്ഞു; പാ​ത്ര​ങ്ങ​ളു​മാ​യി പാ​ഞ്ഞെ​ത്തി നാ​ട്ടു​കാ​ർ, ഹൈ​വേ​യി​ൽ തി​ക്കും തി​ര​ക്കും, ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു

മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ് ദേ​ശീ​യ പാ​ത​യി​ൽ മി​ൽ​ക്ക് ടാ​ങ്ക​ർ മ​റി​ഞ്ഞ് വ​ൻ അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ടാ​ങ്ക​റി​ലു​ണ്ടാ​യി​രു​ന്ന പാ​ൽ റോ​ഡി​ലേ​ക്ക് ഒ​ഴു​കി​പ്പ​ര​ന്ന​തോ​ടെ, പാ​ൽ ശേ​ഖ​രി​ക്കാ​നാ​യി കു​പ്പി​ക​ളും പാ​ത്ര​ങ്ങ​ളു​മാ​യി നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​ത് മേ​ഖ​ല​യി​ൽ വ​ലി​യ തി​ക്കും തെ​ര​ക്കും സൃ​ഷ്ടി​ച്ചു.

തി​ങ്ക​ളാ​ഴ്ച പാ​ൽ​ഘ​റി​ലാ​യി​രു​ന്നു സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ർ ദേ​ശീ​യ​പാ​ത​യി​ൽ മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യ പാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളും വാ​ഹ​ന ഡ്രൈ​വ​റും ചേ​ർ​ന്ന് പാ​ത്ര​ങ്ങ​ളി​ലും കു​പ്പി​ക​ളി​ലും ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ് ദേ​ശീ​യ പാ​ത​യി​ൽ കു​റ​ച്ചു​സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ധി​കൃ​ത​രും പോ​ലീ​സും ചേ​ർ​ന്ന് വാ​ഹ​നം മാ​റ്റു​ക​യും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

 

Related posts

Leave a Comment