ന​ദി​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ആ​ന​ക്കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തി; അ​മ്മ​യാ​ന​യു​മാ​യു​ള്ള വൈ​കാ​രി​ക പു​നഃ​സ​മാ​ഗ​മം, വീഡിയോ വൈറൽ

പ​ശ്ചി​മ ബം​ഗാ​ളി​ലെ തീ​സ്ത ന​ദി​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് 5 കി​ലോ​മീ​റ്റ​റോ​ളം ഒ​ഴു​കി​പ്പോ​യ ന​വ​ജാ​ത ആ​ന​ക്കു​ട്ടി​യെ വ​നം​വ​കു​പ്പും പ്രാ​ദേ​ശി​ക മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. മൂ​ന്ന് മു​ത​ൽ നാ​ല് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഗ​ജോ​ൽ​ഡോ​ബ​യ്ക്ക് സ​മീ​പം അ​മ്മ​യാ​ന​യോ​ടൊ​പ്പം നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ന​ക്കു​ട്ടി ന​ദി​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ വൈ​കു​ണ്ഠ​പൂ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രാ​യ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് വ​ഞ്ചി​യു​മാ​യി ന​ദി​യി​ലി​റ​ങ്ങി ആ​ന​ക്കു​ട്ടി​യെ ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​ന​ക്കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി​യ ശേ​ഷം അ​മ്മ​യാ​ന​യു​ടെ അ​ടു​ക്ക​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ചു. നീ​ണ്ട സ​മ​യ​ത്തെ വേ​ർ​പി​രി​യ​ലി​നു ശേ​ഷം ത​ന്‍റെ കു​ട്ടി​യെ ക​ണ്ട മാ​ത്ര​യി​ൽ അ​മ്മ​യാ​ന ഓ​ടി​യെ​ത്തി ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ർ​വീ​ൺ ക​സ്വാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു. ഈ ​വൈ​കാ​രി​ക രം​ഗ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ ജ​ന​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.

Related posts

Leave a Comment