“എ​ഐ​യെ​ക്കു​റി​ച്ച് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ സാ​ങ്കേ​തി​ക ത​ക​രാ​ർ; വേ​ദി വി​ട്ട് ഇ​റ​ങ്ങി​പ്പോ​യി പ്രി​ൻ​സ് ഹാ​രി, പി​ന്നീ​ട് തി​രി​ച്ചെ​ത്തി സ്വ​യം ട്രോ​ളി താ​രം!”

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നി​ടെ പ്രി​ൻ​സ് ഹാ​രി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ടെ​ലി​പ്രോം​പ്റ്റ​ർ പ്ര​സം​ഗ​ത്തി​നി​ട​യി​ൽ പെ​ട്ടെ​ന്ന് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി.

ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ക്ലി​ന്‍റ​ൺ ഗ്ലോ​ബ​ൽ ഇ​നി​ഷ്യേ​റ്റീ​വ് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളി​ൽ എ​ഐ​യും സോ​ഷ്യ​ൽ മീ​ഡി​യ​യും ഉ​ണ്ടാ​ക്കു​ന്ന ആ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഹാ​രി. “വ​രാ​നി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ന​മു​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ സ​മ​യ​മി​ല്ല…” എ​ന്ന് പ​റ​ഞ്ഞ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ടെ​ലി​പ്രോം​പ്റ്റ​റി​ലെ എ​ഴു​ത്തു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി.

തു​ട​ർ​ന്ന് അ​ൽ​പ്പം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ ഹാ​രി, “ഇ​ത്ര​യേ ഉ​ള്ളൂ?” (And that’s it?) എ​ന്ന് ചോ​ദി​ച്ച് മൈ​ക്ക് താ​ഴെ​വെ​ച്ച് വേ​ദി​യി​ൽ നി​ന്ന് മ​ട​ങ്ങി.

ഏ​ക​ദേ​ശം 40 മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം വേ​ദി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കി. എ​ന്നാ​ൽ സം​ഭ​വി​ച്ച അ​ബ​ദ്ധം മ​റ​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ക്കാ​തെ ത​മാ​ശ​രൂ​പേ​ണ​യാ​ണ് അ​ദ്ദേ​ഹം അ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. “എ​ഐ എ​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഇ​ട​പെ​ട്ടു, അ​തു​കൊ​ണ്ടാ​ണ് ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ന്നെ വീ​ണ്ടും ഇ​ങ്ങോ​ട്ട് അ​യ​ച്ച​ത്” എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്രോ​ൾ മ​റു​പ​ടി സ​ദ​സി​ൽ ചി​രി​പ​ട​ർ​ത്തി.

ഹാ​രി വേ​ദി വി​ടു​ന്ന​തി​ന്‍റെ പി​ന്നീ​ട് തി​രി​ച്ചെ​ത്തു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. എ​ഐ​യെ വി​മ​ർ​ശി​ച്ച പ്ര​സം​ഗ​ത്തി​നി​ടെ ത​ന്നെ സാ​ങ്കേ​തി​ക​വി​ദ്യ വി​ല്ല​നാ​യ​തി​ന്‍റെ വൈ​രു​ദ്ധ്യ​മാ​ണ് നെ​റ്റി​സ​ൺ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

മേ​ഗ​ൻ മാ​ർ​ക്കി​ളി​നും മ​ക്ക​ളാ​യ ആ​ർ​ച്ചി​ക്കും ലി​ലി​ബെ​റ്റി​നു​മൊ​പ്പം ബ്രി​ട്ട​നി​ലേ​ക്ക് താ​മ​സം മാ​റി​യ ശേ​ഷം ഹാ​രി പ​ങ്കെ​ടു​ത്ത പ്ര​ധാ​ന പൊ​തു​പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്.

 

 
 

 

 

Related posts

Leave a Comment