തമിഴകത്തിന്റെ പ്രിയതാരം ധനുഷിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾക്ക് ഒടുവിൽ വിരാമം. തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചു പ്രചരിക്കുന്ന വാർത്ത ഊഹാപോഹങ്ങൾ മാത്രമാണെന്നും നിലവിൽ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ധനുഷ് വ്യക്തമാക്കി.
താൻ ഒരു നടനാണെന്നും സിനിമയ്ക്കാണ് ഇപ്പോൾ പൂർണ ശ്രദ്ധ നൽകുന്നതെന്നും താരം വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഗൗരവമായി ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനവും നീക്കങ്ങളും തമിഴ്നാട്ടിൽ വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് ധനുഷിന്റെ പേരും സമാനമായ രീതിയിൽ വാർത്തകളിൽ ഇടംനേടിയത്. എന്നാൽ, ധനുഷ് നിലപാടു വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾ അവസാനിച്ചിരിക്കുകയാണ്. തമിഴിലും ഹിന്ദിയിലുമായി നിരവധി വൻ പ്രൊജക്ടുകളാണു താരത്തിന്റേതായി ഒരുങ്ങുന്നത്.
