ബോളിവുഡ് ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയുടെ മനസ് കവർന്ന് അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് കൊച്ചു സഹോദരിമാർ. മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ ഇവർ പാടിയ ‘ഏക് തൂ ഹി യാർ മേരാ’ എന്ന ജനപ്രിയ ബോളിവുഡ് ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്.
സിങ്ക, ങ്ഗംജാൻ, ലിലി എന്നീ സഹോദരിമാരാണ് തങ്ങളുടെ കുട്ടിത്തവും നിഷ്കളങ്കവുമായ അവതരണത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ പ്രിയങ്കരികളായി മാറിയിരിക്കുന്നത്.
Pati Patni Aur Woh എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ “ഏക് തൂ ഹി യാർ മേരാ”
Ek Tu Hi Yaar Mera,എന്ന ഗാനമാണ് ഇവർ മനോഹരമായി ആലപിച്ചത്. പച്ചപ്പു നിറഞ്ഞ കുന്നിൻചെരുവുകളെ പശ്ചാത്തലമാക്കി വളരെ ആത്മവിശ്വാസത്തോടെയാണ് മൂവരും പാട്ടുപാടുന്നത്.
പാട്ടിനൊപ്പം താളത്തിൽ ആടിയും പരസ്പരം നോക്കി പുഞ്ചിരിച്ചുമുള്ള ഇവരുടെ പ്രകടനം ചുരുങ്ങിയ സമയത്തിനുള്ളിൽ 15.6 മില്യണിലധികം (1.5 കോടിയിലധികം) ആളുകളാണ് കണ്ടത്.
ഇൻസ്റ്റാഗ്രാമിലെ @three.sisters_official എന്ന അക്കൗണ്ടിലൂടെയാണ് ഈ കൊച്ചുമിടുക്കികളുടെ പാട്ടുകൾ പങ്കുവെക്കുന്നത്. “ത്രീ സിസ്റ്റേഴ്സ് ഈസ് ബാക്ക്” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വൻ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.
“ഒരൊറ്റ ഫ്രെയിമിൽ അളവറ്റ നിഷ്കളങ്കത”, “യഥാർഥ മാലാഖമാർ” എന്നിങ്ങനെ ഇവരുടെ പ്രകടനത്തെയും സഹോദര്യത്തെയും പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
