ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ലു​ണ്ടാ​യ ‘സെ​​​പ്റ്റം​​​ബ​​​ർ 11’ മോ​​​ഡ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ശ്ര​​​മ​​​ത്തെ ചെറുത്തു തോൽപ്പിച്ച ഇ​ന്ത്യ​ൻ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന്‍റെ​യും യാ​ത്ര​ക്കാ​രു​ടെ​യും ധീ​ര​ത​യെ പ്ര​ശം​സി​ച്ച് നെ​ത​ന്യാ​ഹു​വും ട്രം​പും

ദു​ബാ​യ്: ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ലു​ണ്ടാ​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​ന്‍റെ​യും യാ​ത്ര​ക്കാ​രു​ടെ​യും ധീ​ര​ത​യെ പ്ര​ശം​സി​ച്ച് നെ​ത​ന്യാ​ഹു​വും ട്രം​പും.

വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ സ​ഹ​പൈ​ല​റ്റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​ർ കോ​ക്പി​റ്റ് വാ​തി​ൽ തു​റ​ക്കു​ക​യും, യാ​ത്ര​ക്കാ​രു​ടെ​യും പ്ലം​ബ​റാ​യ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ അ​ക്ര​മി​യെ കീ​ഴ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്കി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​മാ​നം ഇ​റ​ക്കി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, ഇ​സ്ര​യേ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി ഫ്ലൈ​ദു​ബാ​യ് പ്ര​ഖ്യാ​പി​ച്ചു. സ​മ​ഗ്ര​മാ​യ ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കോക്പിറ്റിൽ ചോരക്കളി; വി​​​മാ​​​നം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള സ​​​ഹ​​​പൈ​​​ല​​​റ്റി​​​ന്‍റെ നീക്കം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ഇ​​​ന്ത്യ​​​ൻ ക്യാ​​​പ്റ്റ​​​ൻ

ദു​​​ബാ​​​യ്: ആ​​​കാ​​​ശ​​​ത്തു​​​വ​​​ച്ച് വി​​​മാ​​​നം ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള സ​​​ഹ​​​പൈ​​​ല​​​റ്റി​​​ന്‍റെ ശ്ര​​​മം ധീ​​​ര​​​മാ​​​യി ചെ​​​റു​​​ത്ത് 180ലേ​​​റെ പേരുടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച് ഇ​​​ന്ത്യ​​​ൻ പൈ​​​ല​​​റ്റ്. മും​​​ബൈ സ്വ​​​ദേ​​​ശി​​​യാ​​​യ ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത് മ​​​ച്ചാ​​​റാ​​​ണ് കു​​​ത്തേ​​​റ്റി​​​ട്ടും സ​​​ഹ​​​പൈ​​​ല​​​റ്റു​​​മാ​​​യി പൊ​​​രു​​​തി വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

മ​​​റ്റൊ​​​രു “സെ​​​പ്റ്റം​​​ബ​​​ർ 11′ മോ​​​ഡ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ശ്ര​​​മ​​​മാ​​​ണ് ഒ​​​ഴി​​​വാ​​​യ​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 8.44നാ​​​യി​​​രു​​​ന്നു ലോ​​​ക​​​ത്തെ ഞെ​​​ട്ടി​​​ച്ച സം​​​ഭ​​​വം.

ദു​​​ബാ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലെ ടെ​​​ൽ അ​​​വീ​​​വി​​​ലേ​​​ക്കു പ​​​റ​​​ന്ന ഫ്ലൈ ​​​ദു​​​ബാ​​​യു​​​ടെ എ​​​ഫ്ഇ​​​സെ​​​ഡ് 1073 ബോ​​​യിം​​​ഗ് 737 വി​​​മാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വി​​​മാ​​​നം ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ത്തോ​​​ട​​​ടു​​​ക്ക​​​വേ, ഒ​​​മാ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ഹ​​​പൈ​​​ല​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​ക്കാ​​​നും വി​​​മാ​​​നം താ​​​ഴേ​​​ക്കു പ​​​തി​​​പ്പി​​​ക്കാ​​​നും ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത് മ​​​ച്ചാ​​​റി​​​ന് സ​​​ഹ​​​പൈ​​​ല​​​റ്റി​​​ന്‍റെ കു​​​ത്തേ​​​റ്റ് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ര​​​ക്ത​​​ത്തി​​​ൽ കു​​​ളി​​​ച്ച​​​നി​​​ല​​​യി​​​ലും ക്യാ​​​പ്റ്റ​​​ൻ അ​​​ക്ര​​​മി​​​യെ ചെ​​​റു​​​ത്തു​​​തോ​​​ൽ​​​പ്പി​​​ച്ചു.

വി​​​മാ​​​നം പെ​​​ട്ടെ​​​ന്ന് താ​​​ഴേ​​​ക്കു പ​​​തി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ മു​​​ൻ​​​നി​​​ര​​​യി​​​ലി​​​രു​​​ന്ന ചി​​​ല ഇ​​​സ്രേ​​​ലി യാ​​​ത്ര​​​ക്കാ​​​രും കാ​​​ബി​​​ൻ ക്രൂ​​​വും കോ​​​ക്പി​​​റ്റി​​​ലേ​​​ക്കു ക​​​യ​​​റി സ​​​ഹ​​​പൈ​​​ല​​​റ്റി​​​നെ നേ​​​രി​​​ടു​​​ക​​​യും പു​​​റ​​​ത്താ​​​ക്കി കെ​​​ട്ടി​​​യി​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന്, യാ​​​ത്ര​​​ക്കാ​​​രാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഓ​​​ഫ് ഡ്യൂ​​​ട്ടി പൈ​​​ല​​​റ്റു​​​മാ​​​ർ കോ​​​ക്പി​​​റ്റി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് വി​​​മാ​​​ന​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ത്തു.

ഇ​​​വ​​​ർ വി​​​മാ​​​നം സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ത​​​ബൂ​​​ക്ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ലാ​​​ൻ​​​ഡ് ചെ​​​യ്യി​​​ച്ചു. വെ​​​റും ര​​​ണ്ടു മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ 17,000 അ​​​ടി​​​യോ​​​ളം താ​​​ഴേ​​​ക്കു പ​​​തി​​​ച്ച വി​​​മാ​​​ന​​​മാ​​​ണ് വ​​​ലി​​​യൊ​​​രു ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​ദ്യം റാ​​​ഞ്ച​​​ൽ സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​സ്ര​​​യേ​​​ലും സൗ​​​ദി​​​യും യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​യ​​​ച്ചെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യി.

അ​​​ഭി​​​മാ​​​ന​​​മാ​​​യി ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത് മ​​​ച്ചാ​​​ർ

ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​നാ​​​യ ക്യാ​​​പ്റ്റ​​​ൻ സ്മി​​​ത് മ​​​ച്ചാ​​​റി​​​ന് ബോ​​​യിം​​​ഗ് 737 വി​​​മാ​​​ന​​​ങ്ങ​​​ൾ പ​​​റ​​​ത്തു​​​ന്ന​​​തി​​​ൽ 13 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ത്തും 9,750ല​​​ധി​​​കം മ​​​ണി​​​ക്കൂ​​​റു​​​ക​​​ളു​​​ടെ ഫ്ലൈ​​​യിം​​​ഗ് പ​​​രി​​​ച​​​യ​​​വു​​​മു​​​ണ്ട്.

മു​​​മ്പ് സ്പൈ​​​സ്ജെ​​​റ്റി​​​ൽ പ​​​ത്തു വ​​​ർ​​​ഷ​​​ത്തോ​​​ളം സീ​​​നി​​​യ​​​ർ ക​​​മാ​​​ൻ​​​ഡ​​​റാ​​​യും ലൈ​​​ൻ ട്രെ​​​യി​​​നിം​​​ഗ് ക്യാ​​​പ്റ്റ​​​നാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച അ​​​ദ്ദേ​​​ഹം 2022 ജൂ​​​ണി​​​ലാ​​​ണ് ഫ്ലൈ ​​​ദു​​​ബാ​​​യി​​​ൽ ക്യാ​​​പ്റ്റ​​​നാ​​​യി ചേ​​​ർ​​​ന്ന​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സ്മി​​​ത് മ​​​ച്ചാ​​​റി​​​ന് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​സ്രേ​​​ലി ദ​​​ന്ത​​​ഡോ​​​ക്‌​​​ട​​​റാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യ​​​ത്.

രണ്ടു മി​നി​റ്റി​ൽ 17,000 അ​ടി​യോ​ളം താ​ഴേ​ക്ക് കൂ​പ്പു​കു​ത്തി വി​മാ​നം; നി​ല​വി​ളി​ച്ചു യാ​ത്ര​ക്കാ​ർ

ടെ​​​ൽ അ​​​വീ​​​വ്: ദു​​​​ബാ​​​​യി​​​​ൽ​​​നി​​​​ന്നു ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ ടെ​​​​ൽ അ​​​​വീ​​​​വി​​​​ലേ​​​​ക്കു പ​​​​റ​​​​ന്ന ഫ്ലൈ ​​​​ദു​​​​ബാ​​​​യ് വി​​​​മാ​​​​ന​​​​ത്തി​​​​ൽ കോ​​​​ക്പി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ വ​​​​ച്ച് പൈ​​​​ല​​​​റ്റും സ​​ഹ ​പൈ​​​​ല​​​​റ്റും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന ര​​​​ക്ത​​​​രൂ​​​​ഷി​​​​ത​​​​മാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ന്‍റെ​​​​യും അ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പ​​​​രി​​​​ഭ്രാ​​​​ന്തി​​​​യു​​​​ടെ​​​​യും ഞെ​​​​ട്ടി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്ത്. വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​ർ പ​​​​ക​​​​ർ​​​​ത്തി​​​​യ ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ഭ​​​​യ​​​​ന്നോ​​​​ടു​​​​ന്ന യാ​​​​ത്ര​​​​ക്കാ​​​​രെ​​​​യും നി​​​​ല​​​​വി​​​​ളി​​​​ക്കുന്ന കു​​​​ട്ടി​​​​ക​​​​ളെയും കാ​​​​ണാം.

കോ​​​​ക്പി​​​​റ്റി​​​​നു​​​​ള്ളി​​​​ൽ ഒ​​​​മാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സ​​ഹ ​പൈ​​​​ല​​​​റ്റ് വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ത​​​​ട​​​​യാ​​​​ൻ നോ​​​​ക്കി​​​​യ മു​​​​ഖ്യ പൈ​​​​ല​​​​റ്റി​​​​നെ ക​​​​ത്തി​​​​കൊ​​​​ണ്ട് കു​​​​ത്തി​​​​പ്പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തോ​​​​ടെ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ഭാ​​​​ഗി​​​​ക​​​​മാ​​​​യി ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ടു. ര​​​​ണ്ടു മി​​​​നി​​​​റ്റി​​​​ൽ താ​​​​ഴെ സ​​​​മ​​​​യം കൊ​​​​ണ്ട് വി​​​​മാ​​​​നം 34,000 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ൽ​​​നി​​​​ന്ന് 16,600 അ​​​​ടി​​​​യി​​​​ലേ​​​​ക്ക് കൂ​​​​പ്പു​​​​കു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വി​​​​മാ​​​​ന​​​​ത്തി​​​​ന്മേ​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര നി​​​​യ​​​​ന്ത്ര​​​​ണം വേ​​​​ണ​​​​മെ​​​​ന്നു കാ​​​​ണി​​​​ച്ച് ജ​​​​ന​​​​റ​​​​ൽ എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി കോ​​​​ഡാ​​​​യ 7700-ഉം ​​​​തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ വി​​​​മാ​​​​നം റാ​​ഞ്ചി​​യെ​​ന്നു സൂ​​​​ച​​​​ന ന​​​​ൽ​​​​കു​​​​ന്ന 7500 എ​​​​ന്ന ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ഡും വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് സ​​​​ന്ദേ​​​​ശ​​​​മാ​​​​യി പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്നു;ര​​​​ക്ഷ​​​​ക​​​​രാ​​​​യി യാ​​​​ത്ര​​​​ക്കാ​​​​ർ

വി​​​​മാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് റാഞ്ചൽ സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ച​​​​യു​​​​ട​​​​ൻ ഇ​​​സ്ര​​​​യേ​​​​ലും സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യും ത​​​​ങ്ങ​​​​ളു​​​​ടെ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ അ​​​യ​​​ച്ചു. അ​​​​തി​​​​നി​​​​ടെ, കോ​​​​ക്പി​​​​റ്റി​​​​ൽ​​​നി​​​​ന്നു ബ​​​​ഹ​​​​ളം കേ​​​​ട്ട് ഓ​​​​ടി​​​​യെ​​​​ത്തി​​​​യ യാ​​​​ത്ര​​​​ക്കാ​​​​രും ക്യാ​​​​ബി​​​​ൻ ക്രൂ​​​​വും ചേ​​​​ർ​​​​ന്ന് പ​​​​രി​​​​ക്കേ​​​​റ്റ പൈ​​​​ല​​​​റ്റി​​​​നെ ര​​​​ക്ഷി​​​​ക്കു​​​​ക​​​​യും അ​​​​ക്ര​​​​മി​​​​യാ​​​​യ സ​​ഹ ​പൈ​​​​ല​​​​റ്റി​​​​നെ ബ​​​​ല​​​​മാ​​​​യി കീ​​​​ഴ​​​​ട​​​​ക്കി കെ​​​​ട്ടി​​​​യി​​​​ടു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന യാ​​ത്ര​​ക്കാ​​രി​​ലെ പൈ​​ല​​റ്റു​​മാ​​രി​​ലൊ​​രാ​​ൾ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​റ്റെ​​​​ടു​​​​ത്ത് സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ ത​​​​ബൂ​​​​ക്ക് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ലാ​​​​ൻ​​​​ഡ് ചെ​​​​യ്യി​​​​ച്ചു. ജീ​​​​വ​​​​ൻ തി​​​​രി​​​​ച്ചു​​​​കി​​​​ട്ടി​​​​യ ആ​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ സൗ​​​​ദി​​​​യി​​​​ൽ ലാ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​തി​​​​നു​​​ശേ​​​​ഷം ഇ​​​​സ്രേ​​​​ലി യാ​​​​ത്ര​​​​ക്കാ​​​​ർ പ്രാ​​​​ർ​​​​ഥ​​​​നാ​​ഗാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ല​​​​പി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

സം​​​​ഭ​​​​വം പൂ​​​​ർ​​​​ണ​​​​മാ​​​​യ ഒ​​​​രു ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ ശ്ര​​​​മ​​​​മാ​​​​യാ​​​​ണ് ഇ​​​സ്രേ​​​ലി ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ കാ​​​​ണു​​​​ന്ന​​​​ത്. ടെ​​​​ൽ അ​​​​വീ​​​​വി​​​​ലെ ബെ​​​​ൻ ഗു​​​​റി​​​​യോ​​​​ൺ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ കേ​​​​ന്ദ്രം തു​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ട്.

ഇ​സ്ര​യേ​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ഫ്ലൈ ​ദു​ബാ​യ് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ

ദു​ബാ​യ്: ദു​ബാ​യി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ലു​ണ്ടാ​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഇ​സ്ര​യേ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്ന​താ​യി ഫ്ലൈ​ദു​ബാ​യ് പ്ര​ഖ്യാ​പി​ച്ചു. ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​യാ​ണ് ഈ ​ന​ട​പ​ടി.

ദു​ബാ​യി​ൽ നി​ന്ന് ബെ​ൻ ഗു​രി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​ഫ്.​ഇ​സെ​ഡ് 1073 ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​മാ​ണ് കോ​ക്ക്പി​റ്റി​ലെ പൈ​ല​റ്റു​മാ​ർ ത​മ്മി​ലു​ള്ള ക​യ്യാ​ങ്ക​ളി​യെ തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്കി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്.

Related posts

Leave a Comment