മുഖ്യമന്ത്രി വി.ഡി. സതീശനെ ദൃശ്യമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ കോട്ടയം പായിപ്പാട് സ്വദേശിയായ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​യ്ക്കെതിരേ പൊലിസ് കേസെടുത്തു

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെ ദൃശ്യമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തില്‍ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലിസ് കേസെടുത്തു. കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസെടുത്തത്. കോ​ൺ​ഗ്ര​സ് പാ​യി​പ്പാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ നല്കിയ പരാതിയിലാണ് നടപടി.

പ്രതി മുഖ്യമന്ത്രിയേയും അമ്മയെയും കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് അപമാനിച്ചെന്നും സ്പർധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്.

ബുധനാഴ്ച ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം വ​ന്ന​തി​ന് പി​ന്നാ​ലെ ല​ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യെ അ​പ​മാ​നി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യെ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ചങ്ങനാശ്ശേരിയിൽ സ്കൂൾബസ്സിലെ സഹായിയായി ജോലിചെയ്തിരുന്ന കാലത്തും ഇവരുടെ മോശം സംസാരശൈലിയെക്കുറിച്ച് പരാതികളുയർന്നിരുന്നതായി പറയപ്പെടുന്നുണ്ട്.

Related posts

Leave a Comment