വ്യക്തിജീവിതത്തിലും കരിയറിലും ബോൾഡ് ആയ നിലപാടുകൾക്ക് പേരുകേട്ട സ്വര, വിവാഹം നടക്കാൻ സാധ്യതയില്ലെന്ന് തോന്നിയ ഒരു ഘട്ടത്തിൽ സ്വന്തം ആഗ്രഹപ്രകാരമാണ് ഈ തീരുമാനമെടുത്തതെന്ന് ‘റൈസ് ആൻഡ് ഫോൾ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് തുറന്നുപറഞ്ഞത്.
വിവാഹം കഴിച്ചില്ലെങ്കിലും അമ്മയായി കുടുംബമായി ജീവിക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് സ്വര ഭാസ്കർ പറഞ്ഞത്. വിവാഹം എന്നൊന്ന് ജീവിതത്തിലുണ്ടാകില്ലെന്ന് സ്വര തീരുമാനിച്ചിരുന്നു. പക്ഷെ അമ്മായാവുകയെന്നത് സ്വരയുടെ സ്വപ്നമായിരുന്നു.
മുപ്പതുകളുടെ മധ്യത്തിലാണ് വിവാഹം കഴിക്കാതെ തന്നെ കുഞ്ഞിന് ജന്മം നൽകുകയോ ദത്തെടുക്കുകയോ ചെയ്യുക എന്ന ആശയത്തിലേക്ക് സ്വര എത്തുന്നത്. ഇക്കാര്യം തീരുമാനിച്ച് തന്റെ അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ചതിനെക്കുറിച്ചും സ്വര സംസാരിക്കുന്നുണ്ട്. ”ഞാന്‍ ഐവിഎഫ് ചെയ്യാന്‍ ഓക്കെയായിരുന്നു. അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ചിരുന്നു. എന്റെ കല്യാണം നടക്കില്ല, ഐവിഎഫിലൂടെ അമ്മയാകാമെന്ന് കരുതി. പാവം എന്റെ അച്ഛനും അമ്മയും ഇത് വലിയ വെല്ലുവിളിയാണ്, പക്ഷെ നിന്റെ ഇഷ്ടത്തിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞു” എന്നാണ് സ്വര പറഞ്ഞത്.
പിന്നാലെ താന്‍ രണ്ട് തവണ ഐവിഎഫ് ചികിത്സ നടത്തിയെന്നാണ് താരം പറയുന്നത്. ”എനിക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു. ഞാന്‍ രണ്ട് തവണ ഐവിഎഫ് ചെയ്തു. പക്ഷെ പരാജയപ്പെട്ടു” എന്നാണ് താരം പറയുന്നത്.
ഇൻജക്ഷനും കടുത്ത ഹോർമോൺ ചികിത്സകളും അടങ്ങിയ രണ്ട് ഐവിഎഫ് സൈക്കിളുകൾ നടി പൂർത്തിയാക്കി. എന്നാൽ, ഇവ രണ്ടും പരാജയപ്പെട്ടു. ഹോർമോൺ ഇൻജക്ഷനുകൾ കാരണം ശരീരം തടിക്കുകയും മാനസികമായി തകരുകയും ചെയ്തു. ഇതോടെയാണ് ഐവിഎഫ് ട്രീറ്റ്മെന്റ് വേണ്ടന്നുവച്ചത് എന്നാണ് സ്വര പറഞ്ഞത്.
പിന്നീട് 2023 ല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ ഫഹദ് അഹമദിനെ സ്വര വിവാഹം കഴിച്ചു. പിന്നാലെ 2023 സെപ്റ്റംബര്‍ 23 ഇരുവരുടേയും മകള്‍ റാബിയ രാമ അഹ്മദ് ജനിച്ചു.
