ഭ​ർ​ത്താ​വി​ന്‍റെ വ​ഴ​ക്ക് കേ​ട്ട് ചെ​യ്ത വീ​ഡി​യോ; യ​ശോ​ദക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി പ്രി​യ​ങ്ക ചോ​പ്ര, മൃണാൾ ഠാക്കൂർ, വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

ഭ​ർ​ത്താ​വി​ൽ നി​ന്ന് വ​ഴ​ക്ക് കേ​ട്ട് ചെ​യ്ത വീ​ഡി​യോ ലോ​ക​മ​റി​യു​ന്ന​തു​ക​ണ്ട് ക​ണ്ണു​നി​റ​ഞ്ഞ് ഒ​രു ഗ്രാ​മീ​ണ അ​ധ്യാ​പി​ക. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​ശാം​ബി സ്വ​ദേ​ശി​യും ‘English with Dehati Madam’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ന്‍റെ ഉ​ട​മ​യു​മാ​യ യ​ശോ​ദ ലോ​ധി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര​യ​ട​ക്ക​മു​ള്ള ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ കൈ​യ​ടി നേ​ടി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വൈ​റ​ലാ​കു​ന്ന​ത്.

പ്രി​യ​ങ്ക ചോ​പ്ര സ്വ​ന്തം ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ യ​ശോ​ദ​യു​ടെ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തോ​ടെ ഇ​വ​രു​ടെ ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ എ​ണ്ണം നാ​ല് ല​ക്ഷം ക​ട​ന്നു.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​യ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു പു​തി​യ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ യ​ശോ​ദ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി വീ​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വി​ൽ നി​ന്ന് ക​ടു​ത്ത വ​ഴ​ക്ക് കേ​ൾ​ക്കേ​ണ്ടി വ​ന്നു. എ​ന്നാ​ൽ പി​ന്മാ​റാ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന യ​ശോ​ദ എ​ങ്ങ​നെ​യോ വീ​ഡി​യോ പൂ​ർ​ത്തി​യാ​ക്കി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ തൊ​ട്ടു​പി​ന്നാ​ലെ അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. ന​ടി പ്രി​യ​ങ്ക ചോ​പ്ര യ​ശോ​ദ​യു​ടെ പോ​സ്റ്റ് ത​ന്‍റെ സ്റ്റോ​റി​യാ​യി പ​ങ്കു​വെ​ച്ചു.

വീ​ട്ടി​ൽ ടെ​ലി​വി​ഷ​ൻ പോ​ലു​മി​ല്ലാ​ത്ത ത​നി​ക്ക് പ​ല സി​നി​മാ താ​ര​ങ്ങ​ളെ​ക്കു​റി​ച്ചും വ​ലി​യ അ​റി​വി​ല്ലാ​യി​രു​ന്നു​വെ​ന്ന് യ​ശോ​ദ പ​റ​യു​ന്നു. പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് പു​റ​മെ മൃ​ണാ​ൾ ഠാ​ക്കൂ​ർ, അ​ഭ​യ് ഡി​യോ​ൾ, ആ​ർ. മാ​ധ​വ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും ത​ന്‍റെ ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ച്ച് പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ച്ചി​രു​ന്നു. ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഇ​ത്ര​യ​ധി​കം പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ൾ ത​ന്‍റെ അ​ധ്വാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച കാ​ര്യം യ​ശോ​ദ അ​റി​യു​ന്ന​ത്.

ല​ഭി​ച്ച വ​ലി​യ പ്ര​ചാ​ര​ത്തി​ൽ പ്രി​യ​ങ്ക ചോ​പ്ര അ​ട​ക്ക​മു​ള്ള എ​ല്ലാ​വ​ർ​ക്കും യ​ശോ​ദ ന​ന്ദി അ​റി​യി​ച്ചു. എ​ന്നാ​ൽ താ​ര​ങ്ങ​ളു​ടെ പ്ര​ശം​സ​യേ​ക്കാ​ൾ താ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് താ​ൻ ചെ​യ്യു​ന്ന ദൗ​ത്യ​ത്തി​നാ​ണെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഭാ​ഷ അ​റി​യാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ന്ന ഗ്രാ​മീ​ണ​രാ​യ സ്ത്രീ​ക​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കു​ക​യും അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തു​ക​യു​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. “ന​മ്മു​ടെ ചെ​റി​യ ശ്ര​മ​ങ്ങ​ളെ ഒ​രി​ക്ക​ലും നി​സാ​ര​മാ​യി കാ​ണ​രു​ത്, ന​മ്മെ ആ​രാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ന​മു​ക്ക് പ​റ​യാ​നാ​കി​ല്ല,” ത​ന്‍റെ ആ​രാ​ധ​ക​രോ​ടാ​യി യ​ശോ​ദ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

Related posts

Leave a Comment