പാലക്കാട്: തിരുവോണം ബംപറിൽ അവകാശവാദവുമായി തമിഴ്നാട് സ്വദേശി സാദിഖ് രംഗത്ത്. തിരുവോണം ബംപറിന്റെ യഥാർഥ ഭാഗ്യശാലി താനാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ രംഗത്തെത്തിയത്. പാലക്കാട് എസ്പി ഓഫിസിൽ ഇക്കാര്യം സംബന്ധിച്ച് ഇയാൾ പരാതി നൽകി. യഥാർഥ ടിക്കറ്റ് തന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ടിക്കറ്റിന്റെ ചിത്രമുണ്ടെന്നും ഇയാൾ പറയുന്നു. പാലക്കാട്ട് നിന്നാണ് ടിക്കറ്റെടുത്തതെന്നാണ് സാദിഖ് പറയുന്നത്.
ഒറിജിനൽ ടിക്കറ്റ് തൊലഞ്ച് പോയിട്ടേൻ, ഫോണിൽ ഫോട്ടോ ഇറുക്ക്, ബംപർ അടിച്ചത് എനക്ക് താനേ’: തിരുവോണം ബംപറിൽ അവകാശവാദവുമായി തമിഴ്നാട് സ്വദേശി
