ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പ​ര​സ്യം ക​ണ്ട് ഫെ​യ​ർ​നെ​സ് ക്രീം ​വാ​ങ്ങി; 17കാ​രി​ക്ക് ഗു​രു​ത​ര വൃ​ക്ക​രോ​ഗം

മ​ല​പ്പു​റം: ഇ​ൻ​സ്റ്റാ​ഗ്രാം പ​ര​സ്യം ക​ണ്ട് വാ​ങ്ങി​യ ഫെ​യ​ർ​നെ​സ് ക്രീം ​ഉ​പ​യോ​ഗി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 17-കാ​രി​ക്ക് ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗം. ഓ​ൺ​ലൈ​ൻ വ​ഴി വാ​ങ്ങി​യ ഫെ​യ​ർ​നെ​സ് ക്രീം ​തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​ക്ക് മെ​മ്പ്ര​ന​സ് നെ​ഫ്രോ​പ്പ​തി എ​ന്ന രോ​ഗാ​വ​സ്ഥ ഉ​ണ്ടാ​യ​ത്.

മ​ല​പ്പു​റം അ​രീ​ക്കോ​ട് ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​ണ് രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രു​ടെ പ​ര​സ്യം ക​ണ്ട് വാ​ട്സ്ആ​പ്പ് വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത ഫെ​യ​ർ​നെ​സ് ക്രീം ​ഒ​രു വ​ർ​ഷ​ത്തോ​ളം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ക്രീ​മി​ൽ അ​മി​ത അ​ള​വി​ൽ അ​ട​ങ്ങി​യി​രു​ന്ന മെ​ർ​ക്കു​റി​യാ​ണ് വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച​ത്. വൃ​ക്ക​യു​ടെ അ​രി​പ്പ​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ നി​ന്ന് അ​മി​ത​മാ​യി പ്രോ​ട്ടീ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു കു​ട്ടി.

കാ​ലി​ന് നീ​ര് വ​രി​ക​യും ന​ട​ക്കാ​ൻ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. കൂ​ടാ​തെ, പ​ഠി​ച്ച കാ​ര്യ​ങ്ങ​ൾ ഓ​ർ​മ​യി​ൽ നി​ൽ​ക്കാ​ത്ത അ​വ​സ്ഥ​യും പെ​ൺ​കു​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. വി​ദ​ഗ്ധ ചി​കി​ത്സ​യി​ലൂ​ടെ പെ​ൺ​കു​ട്ടി ഇ​പ്പോ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ത​ന്‍റെ സ​ഹ​പാ​ഠി​ക​ളും ഇ​തേ ക്രീം ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ അ​വ​ർ​ക്ക് ഇ​തു​വ​രെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് പെ​ൺ​കു​ട്ടി ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളോ വി​വ​ര​ങ്ങ​ളോ ഇ​ല്ലാ​ത്ത ഇ​ത്ത​രം വ്യാ​ജ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളി​ലും വി​പ​ണി​യി​ലും വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​ണെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഫെ​യ​ർ​നെ​സ് ക്രീ​മു​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ ഉ​പ​യോ​ഗം ഗു​രു​ത​ര​മാ​യ വൃ​ക്ക​രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് നേ​ര​ത്തെ​യും പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment