വി​ല്ല​നാ​യി ഗ​താ​ഗ​ത​ക്കു​രു​ക്ക്; ആ​ശു​പ​ത്രി​ക്ക​രി​കെ ഓ​ട്ടോ​റി​ക്ഷ​യി​ൽ യു​വ​തി​ പ്ര​സ​വി​ച്ചു, വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു

ആ​ശു​പ​ത്രി​ക്ക​രി​കെ ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട് വാ​ഹ​നം അ​ന​ങ്ങാ​നാ​കാ​തെ വ​ന്ന​തോ​ടെ ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്ര​സ​വി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ലു​ള്ള ഉ​ൽ​ഹാ​സ് ന​ഗ​റി​ലാ​ണ് സം​ഭ​വം. യു​വ​തി പ്ര​സ​വി​ച്ച ആ​ൺ​കു​ട്ടി​യും അ​മ്മ​യും നി​ല​വി​ൽ പൂ​ർ​ണ ആ​രോ​ഗ്യ​വാ​ന്മാ​രാ​യി ഇ​രി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് യു​വ​തി​യെ സ​മീ​പ​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​ക്ക് തൊ​ട്ട​ടു​ത്തെ​ത്തി​യ​പ്പോ​ൾ വാ​ഹ​നം ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ടു.

ഓ​ട്ടോ​റി​ക്ഷ 15 മു​ത​ൽ 20 മി​നി​റ്റോ​ളം ഒ​രി​ഞ്ചു​പോ​ലും മു​ന്നോ​ട്ട് പോ​കാ​നാ​കാ​തെ റോ​ഡി​ൽ കി​ട​ന്നു. ഈ ​സ​മ​യ​ത്ത് യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന അ​തി​ക​ഠി​ന​മാ​യി മാ​റി​യ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ വെ​ച്ച് ത​ന്നെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ലേ​ക്ക് ഏ​താ​നും മി​നി​റ്റു​ക​ളു​ടെ ദൂ​രം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് വി​ല്ല​നാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്നു​വെ​ന്ന ജ​ന​ങ്ങ​ളു​ടെ പ​രാ​തി വീ​ണ്ടും ശ​രി​വെ​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വം.

 

 

Related posts

Leave a Comment