പ്രശസ്ത ബോളിവുഡ്-മറാത്തി ചലച്ചിത്ര താരം നാനാ പടേക്കർ അന്തരിച്ചു; ഗോ​വ​യി​ലെ വ​സ​തി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത്യം

പ​നാ​ജി: പ്ര​ശ​സ്ത ന​ട​ൻ നാ​നാ പ​ടേ​ക്ക​ർ (75) അ​ന്ത​രി​ച്ചു. ഗോ​വ​യി​ലെ വ​സ​തി​യി​ൽ ക​ടു​ത്ത ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം. ഗോ​വ​യി​ലെ വീ​ട്ടി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
പു​ല​ർ​ച്ചെ 5:20-ഓ​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​യു​ട​ൻ ഡോ​ക്ട​ർ​മാ​ർ 45 മി​നി​റ്റോ​ളം തു​ട​ർ​ച്ച​യാ​യി സി​പി​ആ​ർ ന​ൽ​കി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് മ​ണി​പ്പാ​ൽ ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹി​ന്ദി, മ​റാ​ത്തി സി​നി​മ​ക​ളി​ലൂ​ടെ പ​തി​റ്റാ​ണ്ടു​ക​ളോ​ളം പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ അ​തു​ല്യ പ്ര​തി​ഭ​യാ​ണ് വി​ട​പ​റ​ഞ്ഞ​ത്.

Related posts

Leave a Comment