വിമാനത്താവളങ്ങൾക്ക് നേരേ ഹൂത്തികൾ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരേ ഹൂത്തികൾ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണമുണ്ടായത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അബഹ വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. കൂടാതെ സൗദി പൗരന്മാരും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരുൾപ്പെടെ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു സുഡാൻ പൗരനാണ് കൊല്ലപ്പെട്ടത്. ഇവിടെ സൗദി, ഈജിപ്ത്, പാക്കിസ്ഥാൻ സ്വദേശികളായ എട്ടുപേർക്കാണ് പരിക്കേറ്റത്.

Related posts

Leave a Comment