രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഇ​ന്‍​സ്റ്റ​യി​ല്‍ പോ​സ്റ്റി​ട്ടു: ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​ക്കെ​തി​രേ കേ​സ്

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ലെ പ്ര​തി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഇ​ന്‍​സ്റ്റ​യി​ല്‍ പോ​സ്റ്റി​ട്ട​തി​ന് യു​വാ​വി​നെ​തി​രെ കേ​സ്. പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ പൊ​ലി​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മാ​ര്‍​ബ​റോ എ​ന്ന പേ​രി​ലു​ള്ള ഇ​ന്‍​സ്റ്റാ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​യി​രു​ന്നു പോ​സ്റ്റ് ഇ​ട്ട​ത്. വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി അ​ല്‍ റാ​ഷി​ദി​നോ​ട് അ​ടൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ത​ന്‍റെ വീ​ട്ടി​ല്‍ പൊ​ലീ​സ് എ​ത്തി​യ​തി​ന്‍റെ ദൃ​ശ്യം അ​ല്‍ റാ​ഷി​ദ് പു​റ​ത്ത് വി​ട്ടി​രു​ന്നു. ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത 192, 356 (2) കേ​ര​ള പൊ​ലി​സ് ആ​ക്ട് 120 (ഒ) ​വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യ പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ത​ന്നെ വി​മ​ര്‍​ശി​ച്ച​തി​ന് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ 17 പേ​ര്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment