ഹ​മാ​സ് കൂ​ട്ട​ക്കു​രു​തി​ക്ക് മൂ​ന്നാ​ണ്ട്

ജ​റു​സ​ലെം: ഗാ​സ​യി​ൽ വി​നാ​ശ​ക​ര​മാ​യ യു​ദ്ധ​ത്തി​നു വ​ഴി​മ​രു​ന്നി​ട്ട ഹ​മാ​സ് കൂ​ട്ട​ക്കു​രു​തി​ക്ക് മൂ​ന്നാ​ണ്ട്. ബ​ന്ദി​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ വാ​ർ​ഷി​കം​കൂ​ടി​യാ​ണി​ത്; ഹ​മാ​സി​ന്‍റെ അ​തി​ക്രൂ​ര ആ​ക്ര​മ​ണ​ത്തി​ൽ അ​ന്ന് 1,200 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ‌​ട്ട​ത്. 251 പേ​രെ ബ​ന്ദി​ക​ളാ​ക്കു​ക​യും ചെ​യ്തു.

ഇ​തി​നു പി​ന്നാ​ലെ ഇ​സ്രേ​ലി​ന്‍റെ ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ലാ​ത്ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഗാ​സ​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും ത​ക​ർ​ക്ക​പ്പെ​ടു​ക​യും അ​വി​ടു​ത്തെ 20 ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലേ​ക്കു ത​ള്ളി​വി​ടു​ക​യും ചെ​യ്തു. ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ​പു​തു​ക്കാ​ൻ ഭീ​ക​ര​ർ ഇ​ര​ച്ചു​ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു വേ​ദി​യാ​യ സം​ഗീ​ത​മേ​ള ന​ട​ന്ന സ്ഥ​ല​ത്തും തെ​രു​വു​ക​ളി​ലും ഇ​സ്രേ​ലി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് ദുഃ​ഖം പ​ങ്കു​വ​ച്ചു.

റെ​യിം പ​ട്ട​ണ​ത്തി​ലെ സം​ഗീ​തോ​ത്സ​വം ന​ട​ന്ന വേ​ദി​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ​ക​ൾ​ക്കൊ​പ്പം ബ​ന്ധു​ക്ക​ൾ ഒ​ത്തു​ചേ​ർ​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​വ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. താ​ൻ എ​ല്ലാ ദി​വ​സ​വും ഇ​വി​ടെ​യെ​ത്താ​റു​ണ്ടെ​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ മ​ക​നെ ന​ഷ്ട​പ്പെ​ട്ട അ​ന്യ ഡാ​വി​റ്റാ​ഷ്‌​ലി പ​റ​ഞ്ഞു. “അ​ന്ന് ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ഴു​ള്ള വീ​ഡി​യോ ദൃ​ശ്യം എ​ന്‍റെ പ​ക്ക​ലു​ണ്ട്.

അ​വ​ൻ നൃ​ത്തം വ​യ്ക്കു​ന്ന ദൃ​ശ്യ​മാ​ണ്. രാ​വി​ലെ 6.29ന് (​ആ​ക്ര​മ​ണം ന​ട​ന്ന സ​മ​യം) വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നു. ആ ​ദൃ​ശ്യം എ​പ്പോ​ഴും എ​ന്‍റെ ക​ൺ​മു​ന്നി​ലു​ണ്ട് അ​വ​ർ പ​റ​ഞ്ഞു. എ​ല്ലാ ദി​വ​സ​വും അ​വ​നി​ല്ലാ​ത്ത​തി​ന്‍റെ തീ​രാ​വേ​ദ​ന​യി​ലാ​ണ് ഞാ​ൻ ഉ​ണ​രു​ന്ന​ത്” ഡാ​വി​റ്റാ​ഷ്‌​ലി പ​റ​യു​ന്നു. കൊ​ല്ല​പ്പെ​ട്ട മു​ന്നൂ​റ്റ​മ്പ​തി​യി​ല​ധി​കം പേ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് റെ​യിം പ​ട്ട​ണ​ത്തി​ൽ ഒ​ത്തു​കൂ​ടി​യ​ത്.

738 ദി​വ​സം ഹ​മാ​സി​ന്‍റെ ത​ട​വി​ൽ​ക്ക​ഴി​ഞ്ഞ എ​ൽ​കാ​ന ബൊ​ഹ്ബോ​തും (37) ഇ​ത്ത​വ​ണ​ത്തെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഭൂ​നി​ര​പ്പി​ൽ നി​ന്ന് 50 മീ​റ്റ​ർ അ​ടി​യി​ലാ​യി ഇ​രു​ണ്ട തു​ര​ങ്ക​ത്തി​ലാ​ണ് ത​ന്നെ പാ​ർ​പ്പി​ച്ചി​രു​ന്ന​തെ​ന്ന് ബൊ​ഹ്ബോ​ത് പ​റ​ഞ്ഞു. മ​റ്റ് ബ​ന്ദി​ക​ൾ​ക്കൊ​പ്പം ഒ​രു ചെ​റി​യ മു​റി​യി​ലാ​ണ് പാ​ർ​പ്പി​ച്ചി​രു​ന്ന​ത്; വ​ള​രെ കു​റ​ച്ച് ഭ​ക്ഷ​ണം മാ​ത്ര​മാ​ണു ന​ൽ​കി​യി​രു​ന്ന​ത്. ആ​ഴ്ച​ക​ൾ കൂ​ടു​മ്പോ​ൾ ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണു കു​ളി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. സം​ഗീ​തോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് ബൊ​ഹ്ബോ​തി​നെ​യും ഹ​മാ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഗാ​സ​യി​ലാ​വ​ട്ടെ ഈ ​ദി​നം ദു​രി​ത​ത്തി​ന്‍റെ മ​റ്റൊ​രു ദി​വ​സം​കൂ​ടി​യാ​യി ക​ട​ന്നു​പോ​കു​ക​യാ​ണ്. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ഗാ​സ​യെ ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ത്തി​രി​ക്കു​ന്നു. ജ​ന​സം​ഖ്യ​യു​ടെ 90 ശ​ത​മാ​ന​ത്തോ​ളം പേ​ർ പ​ലാ​യ​നം ചെ​യ്തു. രൂ​ക്ഷ​മാ​യ ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ് പ​ല​സ്തീ​ൻ.

ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 74,000ത്തി​ല​ധി​കം പ​ല​സ്തീ​നി​ക​ളാ​ണ് മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ൽ പ​കു​തി​യോ​ളം പേ​ർ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. വെ​ടി​നി​ർ​ത്ത​ലി​നു​ശേ​ഷ​വും തു​ട​രു​ന്ന ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ ഗാ​സ​യി​ൽ 1,460 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി മ​ന്ത്രാ​ല​യം പ​റ​യു​ന്നു; ഇ​തേ കാ​ല​യ​ള​വി​ൽ ഏ​ഴ് ഇ​സ്ര​യേ​ൽ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു.

Related posts

Leave a Comment