കാൽനട യാത്രക്കാരനെ കാർ ഇടിച്ചു; പി​ന്നാ​ലെ ഡ്രൈ​വ​ർ ഇ​റ​ങ്ങി​വ​ന്ന് കെ​ട്ടി​പ്പി​ടി​ച്ചു, പ്ര​ശം​സ​യു​മാ​യി പോ​ലീ​സ്, വീഡിയോ സമൂഹ മാധ്യമങ്ങളിൽ

റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ള്ള വ​ഴ​ക്കു​ക​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും പകരം വ്യ​ത്യ​സ്ത​മാ​യൊ​രു സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ചെ​റി​യൊ​രു കാ​റ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​ർ ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി താ​ൻ ഇ​ടി​ച്ച കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ കെ​ട്ടി​പ്പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് പേ​ജി​ലൂ​ടെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

റോ​ഡ് മുറിച്ച് കടന്ന് അശ്രദ്ധമായി നടന്ന യു​വാ​വി​ന്‍റെ ദേ​ഹ​ത്ത് ഒ​രു ചു​വ​ന്ന ഹാ​ച്ച്ബാ​ക്ക് കാ​ർ ത​ട്ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വ​ണ്ടി നി​ർ​ത്തി​യ ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി വ​ന്ന് വ​ഴ​ക്കി​ന് പ​ക​രം യു​വാ​വി​നെ കെ​ട്ടി​പ്പി​ടി​ച്ച് പ​രി​ക്കു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഇ​രു​വ​രും അ​ൽ​പ്പ​നേ​രം സം​സാ​രി​ച്ച് പി​രി​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ചെ​റി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ക്ഷ​മ​യും മ​നു​ഷ്യ​ത്വ​വും കാ​ണി​ച്ചാ​ൽ റോ​ഡി​ലെ വ​ലി​യ ത​ർ​ക്ക​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​മെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. തെ​റ്റ് മ​ന​സ്സി​ലാ​ക്കി വ​ഴ​ക്കി​ടാ​തി​രു​ന്ന ഡ്രൈ​വ​റെ പോ​ലീ​സ് അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചും റോ​ഡ് റേ​ജി​നെ​ക്കു​റി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ ഡ്രൈ​വ​ർ​മാ​ർ വേ​ഗ​ത നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം, റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ശ്ര​ദ്ധി​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്ന് ചി​ല​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

o

Related posts

Leave a Comment