പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി എസ്എഫ്ഐ നേതാക്കളെ മർദിച്ച സംഭവത്തിൽ പാലക്കാട് മുൻ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലിസ്. രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരടങ്ങുന്ന സംഘമാണ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചത്. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. സംഘം ഇടിവളകൊണ്ട് ഇടിക്കുകയും കമ്പ് കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും ആരോപിക്കുന്നു.
ഏഴംകുളത്ത് തുടങ്ങി അടൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന സംഘർഷത്തിൽ അടൂർ പൊലിസ് ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
