‘ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യ്ക്ക് നാ​ണ​ക്കേ​ടാ​ണ്, ഇ​ത്ര​യും വ​ലി​യ ഭീ​രു​വി​നെ​യും ഗു​ണ്ട​യെ​യും ഇ​തി​ന് മു​ൻ​പ് രാ​ജ്യം ക​ണ്ടി​ട്ടി​ല്ല’: അ​ഭി​ജീ​ത് ദി​പ്കെ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യ്ക്ക് നാ​ണ​ക്കേ​ടെ​ന്ന് അ​ഭി​ജീ​ത് ദീ​പ്കെ. ഇ​ത്ര​യും വ​ലി​യ ഭീ​രു​വി​നെ​യും ഗു​ണ്ട​യെ​യും ഇ​തി​ന് മു​ൻ​പ് രാ​ജ്യം ക​ണ്ടി​ട്ടി​ല്ലെ​ന്ന്എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​ഭി​ജി​ത് വ്യ​ക്ത​മാ​ക്കി. പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​ത്.

അ​തേ​സ​മ​യം, ക​രു​ത​ൽ ത​ട​ങ്ക​ലി​ന് ശേ​ഷം സി​ജെ​പി നേ​താ​ക്ക​ളാ​യ അ​ഭി​ജീ​ത് ദി​പ്കെ, സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് രം​ഗ എ​ന്നി​വ​രെ ഡ​ൽ​ഹി എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മോ​ചി​പ്പി​ച്ചു. സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പി​ൽ ഹാ​ജ​രാ​ക്കി​യ നേ​താ​ക്ക​ളെ, പൊ​തു​സ​മാ​ധാ​നം പാ​ലി​ക്കു​മെ​ന്ന ഉ​റ​പ്പി​ലും 50,000 രൂ​പ​യു​ടെ ജാ​മ്യ വ്യ​വ​സ്ഥ​യി​ലു​മാ​ണ് മോ​ചി​പ്പി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
‌‌
ഒ​ക്ടോ​ബ​ർ 10-ന് ​ദി​ല്ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്ത ഉ​ട​ൻ ത​ന്നെ മൂ​ന്ന് സി​ജെ​പി നേ​താ​ക്ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ച​യി​ച്ചി​രു​ന്ന ജ​നാ​ധി​പ​ത്യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത് ത​ട​യാ​നാ​യി​രു​ന്നു ന​ട​പ​ടി.

Related posts

Leave a Comment