ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയ്ക്ക് നാണക്കേടെന്ന് അഭിജീത് ദീപ്കെ. ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുൻപ് രാജ്യം കണ്ടിട്ടില്ലെന്ന്എക്സിൽ പങ്കുവച്ച കുറിപ്പിൽ അഭിജിത് വ്യക്തമാക്കി. പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്.
അതേസമയം, കരുതൽ തടങ്കലിന് ശേഷം സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ ഡൽഹി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി മോചിപ്പിച്ചു. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ നേതാക്കളെ, പൊതുസമാധാനം പാലിക്കുമെന്ന ഉറപ്പിലും 50,000 രൂപയുടെ ജാമ്യ വ്യവസ്ഥയിലുമാണ് മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
ഒക്ടോബർ 10-ന് ദില്ലി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ മൂന്ന് സിജെപി നേതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിശ്ചയിച്ചിരുന്ന ജനാധിപത്യ പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്നത് തടയാനായിരുന്നു നടപടി.
