പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗം ബാ​ധി​ച്ച ഭ​ർ​ത്താ​വി​നെ പ​രി​ച​രി​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു: ശാ​സ്താം​കോ​ട്ട​യി​ലെ 64കാ​ര​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലി​സ്; ഭാ​ര്യ അ​റ​സ്റ്റി​ൽ

കൊ​ല്ലം: പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗം ബാ​ധി​ച്ച 64കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലി​സ്. സം​ഭ​വ​ത്തി​ൽ ഭാ​ര്യ മ​റി​യാ​മ്മ​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി ചാ​ത്താ​കു​ളം ജി​ജി ഭ​വ​നി​ല്‍ ജോ​സ് ഡാ​നി​യേ​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ഭാ​ര്യ മ​റി​യാ​മ്മ ജോ​സി​നെ ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ല്‍ നി​ന്ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 20നു ​രാ​വി​ലെ​യാ​ണ് ജോ​സി​നെ മ​രി​ച്ച നി​ല​യി​ല്‍ മ​റി​യാ​മ്മ ഭ​ര​ണി​ക്കാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യ ചെ​യ്‌​തെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലും ബ​ന്ധു​ക്ക​ളോ​ടും മ​റി​യാ​മ്മ പ​റ​ഞ്ഞ​ത്. മൃ​ത​ദേ​ഹം പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്ക് ക​ഴു​ത്തി​ലെ പാ​ടു​ക​ളി​ലും ശ​രീ​ര​ത്തി​ലെ ചെ​റി​യ മു​റി​വു​ക​ളി​ലും അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തോ​ടെ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഇ​ട​വ​ക പ​ള്ളി​യി​ല്‍ സം​സ്‌​ക​രി​ച്ചു. മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യു​ടെ​യും ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യു​ടെ​യും ഫ​ല​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

ജോ​സും മ​റി​യാ​മ്മ​യും മാ​ത്ര​മാ​ണ് ചാ​ത്താ​കു​ള​ത്തെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ഴു​ത്തി​ല്‍ പ്ലാ​സ്റ്റി​ക് ച​ര​ട് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം, ജോ​സ് ആ​ത്മ​ഹ​ത്യ ചെ​യ്‌​തെ​ന്നു മ​റി​യാ​മ്മ ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​ര​ത്തി​നു ശേ​ഷം പൊ​ലീ​സ് ന​ട​പ​ടി ഭ​യ​ന്നു മ​റി​യാ​മ്മ ചെ​ന്നൈ​യി​ലേ​ക്ക് പോ​യി. അ​വി​ടെ മ​ക​ന്‍റെ സു​ഹൃ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഫോ​ണ്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘം മ​റി​യാ​മ്മ​യെ അ​റ​സ്റ്റ് ചെ​യ്തു നാ​ട്ടി​ലെ​ത്തി​ച്ചു.

അ​ടൂ​ര്‍ തു​വ​യൂ​ര്‍ ആ​ന​മു​ക്ക് സ്വ​ദേ​ശി​യാ​യ ജോ​സ് ര​ണ്ട് വ​ര്‍​ഷ​മാ​യി പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് രോ​ഗ​ബാ​ധി​ത​നാ​ണ്. ഭ​ര്‍​ത്താ​വി​നെ പ​രി​ച​രി​ക്കു​ന്ന​തി​ല്‍ മ​റി​യാ​മ്മ നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ളും ഇ​വ​ര്‍ ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment