സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു: എ​ഴു​പ​ത്ത​ഞ്ചു​കാ​ര​നെ​തി​രെ പോ​ക്സോ കേ​സ്

കൊ​ല്ലം: സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ എ​ഴു​പ​ത്ത​ഞ്ചു​കാ​ര​നെ​തി​രെ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​ല്ലം ര​ണ്ടാം​കു​റ്റി സ്വ​ദേ​ശി നാ​സി​മി​നെ​തി​രെ​യാ​ണ് വ​നി​താ പൊ​ലി​സ് കേ​സ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

താ​നും ത​ന്‍റെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി പെ​ൺ​കു​ട്ടി​യെ കാ​ണാ​നെ​ത്തി​യ​ത്. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് വി​ശ്വ​സി​പ്പി​ച്ച പ്ര​തി, അ​ഭി​ന​യി​പ്പി​ക്കു​ന്ന​തി​ന്‍റെ മു​ൻ​കൂ​റാ​യി പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് പ​തി​നാ​യി​രം രൂ​പ​യും കൈ​പ്പ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ ഏ​റെ നാ​ളാ​യി​ട്ടും സി​നി​മ​യു​ടെ കാ​ര്യ​ങ്ങ​ളി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ര​ണ്ടാം​കു​റ്റി ജം​ക്ഷ​നി​ൽ എ​ത്താ​ൻ നാ​സിം പെ​ൺ​കു​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വി​ടെ​യെ​ത്തി കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ലെ​ത്തി​യ പ്ര​തി പ​ണം വീ​ട്ടി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി സ​മ​യോ​ചി​ത​മാ​യി സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യം തേ​ടു​ക​യും മൊ​ബൈ​ൽ വ​ഴി സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സു​ഹൃ​ത്താ​ണ് പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി വ​നി​താ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment