ഹോ​ട്ട​ല്‍ ഭ​ക്ഷ​ണം പൊ​ള്ളും; വി​ല ഇ​നി​യും ഉ​യ​രും

കൊ​ച്ചി: പാ​ച​ക​വാ​ത​ക വി​ല​യും പ​ച്ച​ക്ക​റി ഉ​ള്‍​പ്പ​ടെ​യു​ള്ള മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും വ​ര്‍​ധി​ച്ച​തോ​ടെ വ​ല​ഞ്ഞ് ഹോ​ട്ട​ല്‍ മേ​ഖ​ല. കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ക​ഴി​ഞ്ഞ മാ​സ​ത്തേ​ക്കാ​ള്‍ 65 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ വി​ല 2,828 രൂ​പ​യാ​യി.

ഇ​തി​നി​ട​യി​ലാ​ണ് പ​ച്ച​ക്ക​റി വി​ല​യി​ലും വ​ര്‍​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല​ട​ക്കം പെ​യ്ത ക​ന​ത്ത മ​ഴ​യാ​ണ് വി​ല വ​ര്‍​ധ​ന​വി​ന് കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​മെ​ന്ന് ഹോ​ട്ട​ല്‍ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. സി​ലി​ണ്ട​ര്‍, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​ല വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണ​ത്തി​നു വി​ല കൂ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പൊ​തു​ജ​നം.

Related posts

Leave a Comment