‘ബാ​ഷ 2’ നി​ര​സി​ച്ചു, പി​ന്നെ​ന്തു​കൊ​ണ്ട് ‘ജ​യി​ല​ർ 2’? തു​റ​ന്നു പ​റ​ഞ്ഞ് ര​ജ​നീ​കാ​ന്ത്

ര​ജ​നീ​കാ​ന്തി​ന്‍റെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​മാ​യ ‘ജ​യി​ല​ർ’ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം ഒ​ക്ടോ​ബ​ർ 15-ന് ​റി​ലീ​സ് ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ ത​നി​ക്ക് സീ​ക്വ​ൽ (ഒ​രേ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം) ചെ​യ്യു​ന്ന​തി​നോ​ട് വ​ലി​യ താ​ല്പ​ര്യ​മി​ല്ലെ​ന്ന് പ​റ​യു​ക​യാ​ണ് സൂ​പ്പ​ർ താ​രം. മു​ന്പ് ബാ​ഷ 2′, ‘പേ​ട്ട 2’ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ഓ​ഫ​റു​ക​ൾ താ​ൻ നി​ര​സി​ച്ചി​രു​ന്നു​വെ​ന്നും ര​ജ​നീ​കാ​ന്ത് വെ​ളി​പ്പെ​ടു​ത്തി.

75 കാ​ര​നാ​യ സൂ​പ്പ​ർ​താ​രം ര​ജ​നീ​കാ​ന്ത് ത​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ​ത്തെ വ​ലി​യ ഫ്രാ​ഞ്ചൈ​സി​ക്ക് തു​ട​ക്കം കു​റി​ച്ചേ​ക്കാ​വു​ന്ന ‘ജ​യി​ല​ർ 2’-ന്‍റെ റി​ലീ​സി​നാ​യു​ള്ള ത​യാ​റെ​ടു​പ്പി​നി​ട​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. “സാ​ധാ​ര​ണ​യാ​യി എ​നി​ക്ക് സീ​ക്വ​ലു​ക​ൾ ഇ​ഷ്ട​മ​ല്ല. ആ​ദ്യ ഭാ​ഗ​ത്തി​ൽ ഏ​ത് ഘ​ട​ക​മാ​ണോ വി​ജ​യി​ച്ച​ത്, അ​ത് കു​റ​ച്ചു​കൂ​ടി മ​സാ​ല ചേ​ർ​ത്ത് ആ​വ​ർ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് സം​വി​ധാ​യ​ക​ർ സീ​ക്വ​ലു​ക​ളി​ൽ ചെ​യ്യു​ന്ന​ത് എ​ന്നൊ​രു തോ​ന്ന​ൽ എ​നി​ക്കു​ണ്ട്. ‘ബാ​ഷ 2’-നാ​യി സ​ത്യ മൂ​വീ​സും, വി​ജ​യ് സേ​തു​പ​തി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ മു​ൻ​നി​ർ​ത്തി ഒ​രു ക​ഥ​യു​മാ​യി കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജും എ​ന്നെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ ​ചി​ത്ര​ങ്ങ​ളു​ടെ ര​ണ്ടാം ഭാ​ഗം ചെ​യ്യാ​ൻ എ​നി​ക്ക് താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല,” അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ‘ജ​യി​ല​ർ 2’ ചെ​യ്യാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച ഘ​ട​ക​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ: “ജ​യി​ല​ർ ഒ​ടി​ടി​യി​ൽ റി​ലീ​സ് ചെ​യ്ത​തി​ന് ശേ​ഷം ഞാ​ൻ ചി​ത്രം വീ​ണ്ടും ക​ണ്ടു. സി​നി​മ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്ത്, ഞാ​ൻ വ​ർ​മ്മ​യെ കൊ​ല്ലാ​ൻ നോ​ക്കു​മ്പോ​ൾ, ത​നി​ക്ക് വ​ലി​യൊ​രു ശൃം​ഖ​ല​യു​ണ്ടെ​ന്നും അ​വ​ർ ത​ന്നെ വെ​റു​തെ വി​ടി​ല്ലെ​ന്നും അ​വ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. കൂ​ടാ​തെ, ജ​യി​ല​റി​ൽ 1,000 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മൂ​ന്ന് ക​ണ്ടെ​യ്ന​റു​ക​ളു​മു​ണ്ട്. അ​തി​നാ​ൽ, ഒ​രു സീ​ക്വ​ലി​ന് പ​റ്റി​യ മി​ക​ച്ചൊ​രു ക​ഥ അ​തി​ലു​ണ്ടെ​ന്ന് എ​നി​ക്ക് തോ​ന്നി.”

നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ‘ജ​യി​ല​ർ 2’-ൽ ​ടൈ​ഗ​ർ മു​ത്തുേ​വ​ൽ പാ​ണ്ഡ്യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജ​നീ​കാ​ന്ത് വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ൽ ര​മ്യ കൃ​ഷ്ണ​ൻ, യോ​ഗി ബാ​ബു, മി​ർ​ണ എ​ന്നി​വ​ർ​ക്കൊ​പ്പം എ​സ്.​ജെ. സൂ​ര്യ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, വി​ദ്യാ ബാ​ല​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, അ​ന്ന രാ​ജ​ൻ, ജ​തി​ൻ സ​ർ​ണ തു​ട​ങ്ങി​യ പു​തി​യ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ആ​ദ്യ ഭാ​ഗ​ത്തി​ലെ​ന്ന​പോ​ലെ മോ​ഹ​ൻ​ലാ​ൽ, ശി​വ രാ​ജ്കു​മാ​ർ, ജാ​ക്കി ഷ​റ​ഫ്, വി​ജ​യ് സേ​തു​പ​തി എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ഒ​ക്ടോ​ബ​ർ 15-നാ​ണ് “ജ​യി​ല​ർ 2′ തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. 250-350 കോ​ടി രൂ​പ വ​രെ​യാ​ണ് “ജ​യി​ല​ർ 2′-ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. അ​തി​നാ​ൽ ചി​ത്ര​ത്തി​ൽ വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണു​ള്ള​ത്.

Related posts

Leave a Comment