മ​ദ്യ​പി​ച്ച് ല​ക്ക്കെ​ട്ടെ​ത്തി ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ചു: അ​മ്മ​യെ അ​ടി​ക്കു​ന്ന​ത് നോ​ക്കി നി​ന്ന മ​ക​ൻ കാ​പ്പി​ക​മ്പു​കൊ​ണ്ട് അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

കോ​ട്ട​യം: മ​ണി​മ​ല​യി​ൽ കാ​പ്പി​ക​മ്പു​കൊ​ണ്ട് അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി മ​ക​ൻ. റാ​ന്നി മ​ക്ക​പ്പു​ഴ സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ മ​ക​ൻ സ​ച്ചു സ​ന്തോ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും താ​മ​സി​ക്കു​ന്ന ചാ​രു​വേ​ലി ശ​വ​ക്കോ​ട്ട​ഭാ​ഗ​ത്തെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

സ​ന്തോ​ഷ് ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പ​മ​ല്ല താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ട​യ്ക്ക് വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് ചാ​രു​വേ​ലി​യി​ലെ വീ​ട്ടി​ലേ​ക്കെ​ത്തി​യി​രു​ന്ന​ത്. ഇ​വി​ടെ വ​രു​മ്പോ​ഴെ​ല്ലാം മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സം​ഭ​വ ദി​വ​സ​വും സ​ന്തോ​ഷ് ചാ​രു​വേ​ലി​യി​ലെ വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്നു. ഭാ​ര്യ സി​ന്ധു​വി​നെ ഉ​പ​ദ്ര​വി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ഇ​ള​യ മ​ക​ൻ സ​ച്ചു കാ​പ്പി​ക്ക​മ്പ് കൊ​ണ്ട് സ​ന്തോ​ഷി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച​ത്. തു​ട​ർ​ന്ന് സ​ച്ചു​വി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കൊ​ല​പാ​ത​കം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment