ഇ​മ്രാ​ന്‍റെ പാ​ർ​ട്ടി ന​യി​ക്കു​ന്ന സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ​ഖാ​ന്‍റെ തെ​ഹ്‌​രി​ക് ഇ ​ഇ​ൻ​സാ​ഫ് (പി​ടി​ഐ) പാ​ർ​ട്ടി ഭ​രി​ക്കു​ന്ന ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വാ പ്ര​വി​ശ്യാ സ​ർ​ക്കാ​രി​നെ പാ​ക്കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റ് പി​രി​ച്ചു​വി​ട്ടു. പ്ര​വി​ശ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഇ​മ്രാ​ന്‍റെ മോ​ച​ന​ത്തി​നാ​യി പി​ടി​ഐ മാ​ർ​ച്ച് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത ന​ട​പ​ടി.

പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം, ഖൈ​ബ​ർ പ്ര​വി​ശ്യാ സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ടാ​ൻ എ​ടു​ത്ത ശി​പാ​ർ​ശ പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം നേ​രി​ടു​ന്ന​തി​ൽ പ്ര​വി​ശ്യാ ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന കാ​ര​ണ​മാ​ണു പ​റ​ഞ്ഞി​രു​ന്ന​ത്. പാ​ക്കി​സ്ഥാ​നി​ലെ നാ​ലു പ്ര​വി​ശ്യ​ക​ളി​ൽ ഖൈ​ബ​ർ മാ​ത്ര​മാ​ണ് പി​ടി​ഐ ഭ​രി​ക്കു​ന്ന​ത്. ഷ​ഹ്ബാ​സ് ഷ​രീ​ഫി​ന്‍റെ കേ​ന്ദ്ര സ​ർ​ക്കാ​രും ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വാ സ​ർ​ക്കാ​രും ത​മ്മി​ൽ ക​ന​ത്ത അ​ഭി​പ്രാ​യ​ഭി​ന്ന​ത​യി​ലാ​ണ്.

ഇ​മ്രാ​ന്‍റെ മോ​ച​ന​ത്തി​നാ​യി ഇ​സ്‌​ലാ​ബാ​ദി​ലേ​ക്കു പി​ടി​ഐ ന​ട​ത്തു​ന്ന മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന ഖൈ​ബ​ർ മു​ഖ്യ​മ​ന്ത്രി സൊ​ഹെ​യ്‌​ൽ അ​ഫ്രി​ദി​യെ കേ​ന്ദ്ര സേ​ന ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം കൂ​ടു​ത​ൽ ര​ക്ത​ച്ചൊ​രി​ച്ചി​ലി​നും അ​സ്ഥി​ര​ത​യ്ക്കും വ​ഴി​വ​യ്ക്കു​മെ​ന്ന് പി​ടി​ഐ വ​ക്താ​വ് സു​ൾ​ഫി​ക്ക​ൽ ബു​ഖാ​രി മു​ന്ന​റി​യി​പ്പു ന​ല്കി.

Related posts

Leave a Comment