സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ കൂ​ട്ട​യ​ടി

പ​ള്ളു​രു​ത്തി: സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് കൊ​ടി​യു​യ​രും മു​മ്പേ ഇ​ട​ക്കൊ​ച്ചി​യി​ല്‍ സി​ഐ​ടി​യു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ ന​ടു​റോ​ഡി​ല്‍ കൂ​ട്ട​യ​ടി. ഇ​ട​ക്കൊ​ച്ചി ക​ണ്ണ​ങ്ങാ​ട്ട് പാ​ല​ത്തി​ന് സ​മീ​പ​ത്തെ യൂ​ണി​യ​ന്‍ പൂ​ളി​ന് സ​മീ​പ​ത്താ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ കൂ​ട്ട​ത്ത​ല്ലു​ണ്ടാ​യ​ത്. പ​ള്ളു​രു​ത്തി, തോ​പ്പും​പ​ടി, മു​ണ്ടം​വേ​ലി, ഇ​ട​ക്കൊ​ച്ചി മേ​ഖ​ല​ക​ളി​ലെ ക​യ​റ്റി​റ​ക്ക് ടേ​ണ്‍ സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​മാ​ണ് കൂ​ട്ട​യ​ടി​യി​ല്‍ ക​ലാ​ശി​ച്ച​ത്.

ഈ ​മേ​ഖ​ല​യി​ലെ ക​യ​റ്റി​റ​ക്ക് ജോ​ലി ഫോ​ര്‍​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, ഹാ​ള്‍​ട്ട് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​കൂ​ടി ടേ​ണ്‍ വ്യ​വ​സ്ഥ​യി​ല്‍ ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ട്ടാ​ഞ്ചേ​രി ബി​എം​എ, ബി​എം​ബി പൂ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ത​ര്‍​ക്ക​വു​മാ​യെ​ത്തി​യ​ത്. ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ന​ടു​റോ​ഡി​ല്‍ നൂ​റോ​ളം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ട​യ​ടി​യാ​കു​ക​യാ​യി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ ചി​കി​ത്സ തേ​ടി.

സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യ​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ള്ളു​രു​ത്തി സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പൊ​ലി​സെ​ത്തി ഇ​രു​വി​ഭാ​ഗ​ത്തെ​യും പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​രു വി​ഭാ​ഗ​ത്തി​നു​മെ​തി​രെ കേ​സ് എ​ടു​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Related posts

Leave a Comment