സി​ജെ​പി ഇ​ന്ത്യാ മു​ന്ന​ണി​ക്ക് എ​തി​ര​ല്ലെ​ന്ന് അ​ഭി​ജീ​ത് ദി​പ്കെ, സി​ജെ​പി നേ​താ​ക്ക​ളെ ജ​യി​ലി​ല​ട​ച്ച​ത് കേ​ന്ദ്ര​ത്തി​ന്‍റെ ഭീ​രു​ത്വമെന്ന് രാ​ഹു​ൽ ഗാ​ന്ധി, അപവാദ പ്രചാരണത്തിനെതിരെ ഡികെ

ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ൾ ഇ​ന്ത്യാ മു​ന്ന​ണി​ക്ക് എ​തി​ര​ല്ലെ​ന്ന് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ. സി​ജെ​പി ഒ​രു സ്വ​ത​ന്ത്ര പ്ര​ഷ​ർ ഗ്രൂ​പ്പാ​ണെ​ന്നും അ​ത് എ​പ്പോ​ഴും അ​ങ്ങ​നെ​ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഇ​ന്ത്യാ മു​ന്ന​ണി​യും ത​ങ്ങ​ളും ഒ​രേ കാ​ര്യ​ത്തി​ന് വേ​ണ്ടി​യാ​ണ് പോ​രാ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ങ്ങ​ൾ ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും പൊ​തു​വാ​യ ല​ക്ഷ്യ​മാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ദീ​പ്കെ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​യെ ഔ​ദ്യോ​ഗി​ക​മാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ജെ​പി നേ​താ​ക്ക​ളെ ജ​യി​ലി​ല​ട​ച്ച​ത് കേ​ന്ദ്ര​ത്തി​ന്‍റെ ഭീ​രു​ത്വം; ജ​ന്ത​ർ​മ​ന്ത​ർ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ​മ​ന്ത​റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യെ​ന്നാ​രോ​പി​ച്ച് സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സി​നെ​യും അ​ശു​തോ​ഷ് റാ​ങ്ക​യെ​യും അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ജ​യി​ലി​ല​ട​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സ​മാ​ധാ​ന​പ​ര​മാ​യി ദേ​ശീ​യ പ​താ​ക വീ​ശു​ന്ന​തും ‘ഭാ​ര​ത് മാ​താ കീ ​ജ​യ്’ വി​ളി​ക്കു​ന്ന​തും എ​ങ്ങ​നെ​യാ​ണ് കു​റ്റ​കൃ​ത്യ​മാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​രം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​ത്തി​ന്‍റെ ഭ​യ​ത്തെ​യും ഭീ​രു​ത്വ​ത്തെ​യു​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ സ​മ​ര​വേ​ദി​യാ​യ ജ​ന്ത​ർ​മ​ന്ത​ർ നി​രോ​ധി​ച്ച ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും, ജ​നാ​ധി​പ​ത്യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ ജ​ന്ത​ർ​മ​ന്ത​ർ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ൽ ഇ​ന്ത്യ സ​ഖ്യ​വും സി​ജെ​പി​യും മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി നേ​താ​ക്ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

രാഹുൽ ഗാന്ധി തള്ളിമാറ്റിയെന്ന പ്രചാരണത്തിനിടെ ചിത്രം പുറത്തുവിട്ട് ഡികെ

ബംഗളൂരു: ഇന്ത്യ സഖ്യത്തിന്‍റെ സുപ്രീം കോടതി മാർച്ചിനിടെ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളിമാറ്റിയെന്ന ആരോപണവുമായി ചിലർ രംഗത്തുവന്നതിനു പിന്നാലെ രാഹുൽ ഗാന്ധിയുമൊന്നിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഡി.കെ. ശിവകുമാർ.

പ്രധാനമായും ബിജെപി അനുകൂല പ്ലാറ്റ്ഫോമുകളിലാണ് ഈ പ്രചാരണം വ്യാപകമായി നടന്നത്. ഡി.കെ. ശിവകുമാറിനെ അവഗണിച്ചെന്നും പിന്നിലേക്കു രാഹുൽ തള്ളി മാറ്റിയെന്നുമായിരുന്നു ആക്ഷേപം. എന്നാൽ, രാഹുൽ മനപ്പൂർവം അങ്ങനെ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. രാഹുൽ മൂന്നു മാസം ഗർഭിണിയായ തന്നെ തള്ളിമാറ്റിയെന്ന ആരോപണവുമായി ഒരു വനിതാ മാധ്യമപ്രവർത്തകയും രംഗത്തുവന്നിരുന്നു. എന്നാൽ, ഇതും കോൺഗ്രസ് നിഷേധിച്ചു.

ഇത്രയും സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ഗർഭിണിയായ മാധ്യമപ്രവർത്തക കടന്നുചെന്നതു തന്നെ ഉചിതമായില്ലെന്ന് ചില കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി. മാത്രമല്ല ഇവരെ രാഹുൽ ഗാന്ധി മനപ്പൂർവം തള്ളി നീക്കിയിട്ടില്ലെന്നും ആശുപത്രയിൽ അഡ്മിറ്റായ ഇവരെ ബിജെപി നേതാക്കൾ സന്ദർശിച്ചത് സംശയാസ്പദമാണെന്നും കോൺഗ്രസുകാർ കുറ്റപ്പെടുത്തി.

ആയിരക്കണക്കിന് ആളുകൾ തിക്കിത്തിരക്കി നീങ്ങുമ്പോൾ അവരെ നിയന്ത്രിക്കാനുള്ള സ്വാഭാവിക ശ്രമങ്ങൾ മാത്രമാണ് രാഹുൽ ഗാന്ധി നടത്തിയിട്ടുള്ളതെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിക്കൊപ്പം കൈ പിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ ഡി.കെ.ശിവകുമാർ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

ഇന്നലെ രാഹുലിന്‍റെ വസതിയിൽ നടന്ന ചായ സൽക്കാരത്തിനിടയിലുള്ളതാണ് ചിത്രങ്ങൾ. പ്രിയങ്ക ഗാന്ധിയും ചിത്രത്തിലുണ്ട്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒറ്റക്കെട്ടാണെന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. ഇതുകൂടാതെ രാഹുൽ ഗാന്ധി തള്ളിമാറ്റിയെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിന്‍റെ യഥാർഥ വിഡിയോയും ഷെയർ ചെയ്തിട്ടുണ്ട്. പിന്നിലൂടെ വന്ന രാഹുലിനു കയറി വരാൻ ഡി.കെ. അല്പം ഒതുങ്ങിക്കൊടുക്കുന്നതായിട്ടാണ് ദൃശ്യങ്ങളിലുള്ളത്. രാഹുൽ അദ്ദേഹത്തെ തള്ളുന്ന രംഗങ്ങൾ ഇതിലില്ല.

Related posts

Leave a Comment