പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ര​ണ്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ: ഡി​ഐ​ജി തോം​സ​ൺ ജോ​സി​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി ര​ണ്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചു. ഡി​ഐ​ജി തോം​സ​ൺ ജോ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ര​ണ്ട് കേ​സു​ക​ളു​ടെ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​ഡി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ​യും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് ര​ണ്ട് വെ​വ്വേ​റെ എ​ഫ്ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പി​ണ​റാ​യി വി​ജ​യ​ൻ ഒ​ന്നാം പ്ര​തി​യാ​യ മാ​സ​പ്പ​ടി കേ​സ് എ​സ്പി ഇ.​എ​ൻ സു​രേ​ഷും, മു​ഹ​മ്മ​ദ് റി​യാ​സ് ഒ​ന്നാം പ്ര​തി​യാ​യ ക​ള്ള​പ്പ​ണ-​ഹ​വാ​ല ഇ​ട​പാ​ട് കേ​സ് കോ​ഴി​ക്കോ​ട് സ്പെ​ഷ്യ​ൽ സെ​ൽ എ​സ്പി ബാ​ല​കൃ​ഷ്ണ​നു​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ടു​ത്ത ഈ ​ര​ണ്ട് കേ​സു​ക​ളി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളും മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ വീ​ണ വി​ജ​യ​ൻ ര​ണ്ടാം പ്ര​തി​യാ​ണ്. അ​ന്വേ​ഷ​ണം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നു​മാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment