വി​ജ​യ​വ​ഴി​യി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ന്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ്

ക​ണ്ണൂ​ർ: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ അ​ഞ്ചാം മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​ഫ്സി​ക്ക് എ​തി​രാ​ളി​ക​ള്‍ മ​ല​പ്പു​റം എ​ഫ്സി. ഇ​ന്നു രാ​ത്രി 7.30ന് ​മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കാ​ലി​ക്ക​റ്റ് എ​ഫ്സി​യോ​ട് തോ​റ്റ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് വി​ജ​യ​വ​ഴി​യി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

കാ​ലി​ക്ക​റ്റി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ പ​കു​തി​യി​ല്‍​ത​ന്നെ എ​തി​രാ​ളി​ക​ള്‍ ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട് പ​ത്തു പേ​രാ​യി ചു​രു​ങ്ങി​യെ​ങ്കി​ലും മു​ത​ലെ​ടു​ക്കാ​ന്‍ ക​ണ്ണൂ​രി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ ഗോ​ളാ​ക്കി മാ​റ്റാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് ടീ​മി​ന്‍റെ പ്ര​ധാ​ന പോ​രാ​യ്മ. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ സ്ട്രൈ​ക്ക​ര്‍ ജെ​റാ​ര്‍​ഡ് ആ​ര്‍​ട്ടി​ഗാ​സ് ടീം ​വി​ട്ട​തും ക്യാ​പ്റ്റ​ന്‍ ഏ​ണ​സ്റ്റീ​ന്‍ ല​വ്സാം​ബ​യു​ടെ​യും പ്ര​തി​രോ​ധ താ​രം മ​നോ​ജി​ന്‍റെ​യും പ​രി​ക്കും ക​ണ്ണൂ​രി​ന് തി​രി​ച്ച​ടി​യാ​ണ്. സൂ​പ്പ​ര്‍ താ​രം അ​സി​യ​ര്‍ ഗോ​മ​സി​നും സ്ട്രൈ​ക്ക​ര്‍ ബോ​ഗ്ദാ​ന്‍ സ്റ്റ​മ​ന്‍​കോ​വി​ച്ചി​നും താ​ളം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തും ടീ​മി​ന്‍റെ മു​ന്നേ​റ്റ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ത​ക​ര്‍​പ്പ​ന്‍ വി​ജ​യം നേ​ടി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് മ​ല​പ്പു​റം എ​ഫ്സി. തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ച മ​ല​പ്പു​റം പ​ത്തു പേ​രു​മാ​യാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സീ​സ​ണി​ലെ ആ​ദ്യ​വി​ജ​യം തേ​ടി​യി​റ​ങ്ങി​യ മ​ല​പ്പു​റ​ത്തി​ന് ഈ ​നേ​ട്ടം വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ല്‍​കും. സ്വ​ന്തം ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യും ടീ​മി​ന് ക​രു​ത്താ​കും. സ്ട്രൈ​ക്ക​ര്‍ അ​മാ​ദു സു​കൂ​നി​യ​യാ​ണ് മ​ല​പ്പു​റ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക്ര​മ​ണാ​യു​ധം.

മ​ധ്യ​നി​ര താ​ര​ങ്ങ​ളാ​യ റാ​ഷി​ദും മു​ഹ​മ്മ​ദ് മ​ഹ്ദി​യും ചേ​രു​ന്ന​തോ​ടെ ടീ​മി​ന്‍റെ മ​ധ്യ​നി​ര​യും ശ​ക്ത​മാ​കു​ന്നു. മൊ​റോ​ക്ക​ന്‍ താ​രം എ​ല്‍​ഫോ​സി​യു​ടെ കാ​ലു​ക​ളി​ലാ​ണ് ക​ളി​യു​ടെ നി​യ​ന്ത്ര​ണം. നി​ല​വി​ലെ ഫോ​മും അ​വ​സാ​ന മ​ത്സ​ര​ത്തി​ലെ പ്ര​ക​ട​ന​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ മ​ല​പ്പു​റ​ത്തി​ന് മു​ന്‍​തൂ​ക്ക​മു​ണ്ടെ​ങ്കി​ലും വി​ജ​യ​ത്തി​ലൂ​ടെ തി​രി​ച്ചു​വ​രാ​നാ​കും ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സി​ന്‍റെ ശ്ര​മം.

Related posts

Leave a Comment