ഇം​ഗ്ലീ​ഷ് മ​ന​സി​ലാ​യി​ല്ല; ടാ​ജ് ഹോ​ട്ട​ലി​ൽ വെ​യ്റ്റ​റെ ത​ല്ലി​യ അ​തി​ഥി​ക്ക് ആ​ജീ​വ​നാ​ന്ത വി​ല​ക്ക്! ജീ​വ​ന​ക്കാ​രു​ടെ അ​ന്ത​സി​ന് വി​ല​ക​ൽ​പ്പി​ച്ച് മാ​നേ​ജ്മെ​ന്‍റ് !

ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രാ​വീ​ണ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ക്കു​ഴ​പ്പ​ത്തെ തു​ട​ർ​ന്ന് ആ​ഗ്ര​യി​ലെ പ്ര​ശ​സ്ത​മാ​യ ടാ​ജ് ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദ്ദി​ച്ച അ​തി​ഥി​ക്ക് ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി മാ​നേ​ജ്മെ​ന്‍റ്. എ​സ്‌​എ​ൽ​എം​ജി ബി​വ​റേ​ജ​സ് ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ഹോ​ട്ട​ലി​ന്‍റെ ചു​മ​ത​ല​യു​ള്ള​വ​രി​ൽ ഒ​രാ​ളു​മാ​യ പ​രി​തോ​ഷ് ല​ധാ​നി​യാ​ണ് ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റി​ലൂ​ടെ ഈ ​ഞെ​ട്ടി​ക്കു​ന്ന വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ഹോ​ട്ട​ലി​ലെ റെ​സ്റ്റോ​റ​ന്‍റി​ൽ അ​തി​ഥി​യെ സേ​വി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ന്തി എ​ന്ന വെ​യ്റ്റ​റും അ​തി​ഥി​യും ത​മ്മി​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​ലെ പി​ഴ​വു​ക​ൾ കാ​ര​ണം പ്ര​ശ്ന​മു​ണ്ടാ​കു​ന്ന​ത്. കാ​ന്തി​യു​ടെ ഇം​ഗ്ലീ​ഷ് പ​രി​ജ്ഞാ​ന​ക്കു​റ​വാ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ അ​തി​ഥി വെ​യ്റ്റ​റെ ത​ല്ലു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ത​ന്‍റെ സ്വ​പ്ന​തു​ല്യ​മാ​യ ജോ​ലി ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ഭ​യം കാ​ര​ണം കാ​ന്തി ഈ ​വി​വ​രം മാ​നേ​ജ്‌​മെ​ന്‍റി​നോ​ട് പ​റ​ഞ്ഞി​ല്ല. ആ​ഗ്ര​യ്ക്ക് സ​മീ​പ​മു​ള്ള ഒ​രു സാ​ധാ​ര​ണ ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ നി​ന്നെ​ത്തി​യ ത​നി​ക്ക് ഈ ​ജോ​ലി അ​ത്ര​യ​ധി​കം വി​ല​പ്പെ​ട്ട​താ​ണെ​ന്നും, അ​തി​നാ​ൽ പ​രാ​തി ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ല്ലെ​ന്നും കാ​ന്തി പി​ന്നീ​ട് മാ​നേ​ജ്‌​മെ​ന്‍റി​നോ​ട് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​മ​റി​ഞ്ഞ് ക​ടു​ത്ത അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ പ​രി​തോ​ഷ് ല​ധാ​നി, പി​റ്റേ​ദി​വ​സം ത​ന്നെ ആ ​അ​തി​ഥി​യെ ഹോ​ട്ട​ലി​ൽ നി​ന്ന് ആ​ജീ​വ​നാ​ന്തം വി​ല​ക്കു​ക​യാ​യി​രു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​ണ​ത്തി​ന്റെ​യും സ്വാ​ധീ​ന​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ജീ​വ​ന​ക്കാ​രോ​ട് പെ​രു​മാ​റേ​ണ്ട​തെ​ന്നും, ത​ന്‍റെ ജീ​വ​ന​ക്കാ​രു​ടെ അ​ന്ത​സ്സ് സം​ര​ക്ഷി​ക്കാ​ൻ മാ​നേ​ജ്‌​മെ​ന്‍റ് എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള പി​ന്തു​ണ​യാ​ണ് ഈ ​സം​ഭ​വ​ത്തി​നും ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ ന​ട​പ​ടി​ക്കും ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

 

 

 

Related posts

Leave a Comment