ജോ​ലി​ക്ക് പോ​കും​വ​ഴി ഭാ​ര്യ​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് വെ​ട്ടി; ഭ​ർ​ത്താ​വി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പൊ​ലി​സ്

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ഭ​ർ​ത്താ​വ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ തി​രു​മ​ല​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 9:54നാ​ണ് സം​ഭ​വം. പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി വി​ജ​യ​നാ​ണ് ഭാ​ര്യ സീ​മ​യെ വെ​ട്ടു​ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് സീ​മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ജോ​ലി​ക്കാ​യി സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന സീ​മ​യെ വി​ജ​യ​ൻ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി ന​ടു​റോ​ഡി​ൽ‌​വ​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി സീ​മ തൊ​ട്ട​ടു​ത്തു​ള്ള ക​ട​യി​ലേ​യ്ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ ത​ട​ഞ്ഞ​തു​കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ പ​രി​ക്കു​ക​ളി​ല്ലാ​തെ സീ​മ ര​ക്ഷ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. 12 വ​ർ​ഷ​മാ​യി ഇ​രു​വ​രും ത​മ്മി​ൽ പി​രി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്നു. കു​ടും​ബ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സീ​മ​യു​ടെ സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​ൽ സീ​മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സ് കേ​സെ​ടു​ത്തു​വെ​ന്നാ​ണ് വി​വ​രം. പ്ര​തി​യാ​യ വി​ജ​യ​നെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Related posts

Leave a Comment