‘എ​ല്ലാം സ്വ​ന്ത​മാ​യി​ട്ടും സം​സാ​രി​ക്കാ​ൻ ആ​രു​മി​ല്ല’; അ​മേ​രി​ക്ക​യി​ലെ ദീ​പാ​വ​ലി അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ഇ​ന്ത്യ​ൻ ഷെ​ഫ്; വൈ​റ​ലാ​യി വീ​ഡി​യോ

പ​ണ​വും ആ​ഡം​ബ​ര ജീ​വി​ത​വും ഉ​ണ്ടാ​യി​ട്ടും പ്ര​വാ​സ​ലോ​ക​ത്തെ ഏ​കാ​ന്ത​ത ആ​ളു​ക​ളെ എ​ത്ര​യ​ധി​കം വേ​ട്ട​യാ​ടു​ന്നു എ​ന്ന​തി​ന്റെ നേ​ർ​ക്കാ​ഴ്ച​യാ​യി അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ഒ​രു ഇ​ന്ത്യ​ൻ ഷെ​ഫി​ന്റെ വീ​ഡി​യോ. അ​മേ​രി​ക്ക​യി​ൽ നാ​ല് വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്ന കാ​ർ​ത്തി​ക് ചൗ​ഹാ​ൻ എ​ന്ന ഷെ​ഫാ​ണ് ദീ​പാ​വ​ലി ദി​ന​ത്തി​ൽ താ​ൻ അ​നു​ഭ​വി​ച്ച ക​ടു​ത്ത ഏ​കാ​ന്ത​ത​യെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ഡം​ബ​ര വീ​ടും മു​സ്റ്റ്ങ് കാ​റും ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി​യു​മെ​ല്ലാം സ്വ​ന്ത​മാ​യു​ണ്ടെ​ങ്കി​ലും പ്ര​വാ​സ ജീ​വി​ത​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​ത്ത രാ​വു​ക​ൾ ത​ന്നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ന്നു​വെ​ന്നാ​ണ് കാ​ർ​ത്തി​ക് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. രാ​ത്രി എ​ട്ട​ര മ​ണി​ക്ക് പോ​ലും വി​ജ​ന​മാ​യി കി​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ തെ​രു​വു​ക​ളെ​യും വീ​ടു​ക​ളെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. “എ​ന്റെ കൈ​വ​ശം എ​ല്ലാം ഉ​ണ്ട്, എ​ന്നാ​ൽ സം​സാ​രി​ക്കാ​ൻ ആ​രു​മി​ല്ല. പ​ണം കൊ​ണ്ട് സ​ന്തോ​ഷം വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നും, യ​ഥാ​ർ​ത്ഥ സ​ന്തോ​ഷം മാ​താ​പി​താ​ക്ക​ൾ​ക്കും പ​ങ്കാ​ളി​ക്കും ഒ​പ്പ​മു​ള്ള ജീ​വി​ത​മാ​ണെ​ന്നും” കാ​ർ​ത്തി​ക് പ​റ​യു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഈ ​വീ​ഡി​യോ പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ​ണ​വും കു​ടും​ബ​ബ​ന്ധ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ന്തു​ലി​താ​വ​സ്ഥ​യെ​ക്കു​റി​ച്ചും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment